1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Who is Actress Shrutika Arjun

സുരേഷ് ഗോപിയുടെ നായികയായി അഭിനയിച്ച ഈ നടിയെ ഓര്‍മയുണ്ടോ? ശ്രുതിക ഇപ്പോള്‍ ഇങ്ങനെ

2003 ല്‍ റിലീസ് ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ശ്രുതിക അഭിനയിച്ചിട്ടുണ്ട്

Who is Actress Shrutika Arjun
പഴയകാല നടിമാരുടെ ഇപ്പോഴത്തെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. അങ്ങനെയൊരു താരത്തിന്റെ ഇപ്പോഴത്തെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ നായികയായി 19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ചിത്രത്തില്‍ അഭിനയിച്ച ശ്രുതിക അര്‍ജുന്‍ ആണിത്. 
2003 ല്‍ റിലീസ് ചെയ്ത സ്വപ്നം കൊണ്ടൊരു തുലാഭാരം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ശ്രുതിക അഭിനയിച്ചിട്ടുണ്ട്. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. സ്വപ്നം കൊണ്ടൊരു തുലാഭാരത്തില്‍ അഭിനയിക്കുമ്പോള്‍ 17 വയസ് മാത്രമായിരുന്നു ശ്രുതികയുടെ പ്രായം.