'അന്ന് രാത്രി എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, ഞാന്‍ മമ്മൂക്കയെ നേരില്‍ കണ്ടിരിക്കുന്നു'; ഇഷ്ട താരത്തെ ആദ്യമായി കണ്ടതിനെ കുറിച്ച് നടി അതുല്യ ആഷാഠം

മമ്മൂക്കയെ നേരിട്ടു കണ്ട ത്രില്ലില്‍ അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അതുല്യ പറയുന്നു

Mammootty and Athulya Ashadam
രേണുക വേണു| Last Modified ശനി, 10 ഫെബ്രുവരി 2024 (19:29 IST)
and Athulya Ashadam

നാരദന്‍, അറിയിപ്പ്, ലില്ലി, 19 വണ്‍ എ എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനടിയാണ് അതുല്യ ആഷാഠം. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടിയെ ആദ്യമായി നേരില്‍ കണ്ട അനുഭവമാണ് അതുല്യ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മമ്മൂക്കയെ നേരിട്ടു കണ്ട ത്രില്ലില്‍ അന്ന് രാത്രി തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് അതുല്യ പറയുന്നു. ഇന്‍സ്റ്റഗ്രാമിലാണ് താരം മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.' ഞാന്‍ മരവിച്ചു പോയ നിമിഷം ! ഈയടുത്ത് എന്റെ അടുത്തൊരു ബന്ധു 'നീ മമ്മൂക്കയെ നേരില്‍ കണ്ടിട്ടുണ്ടോ' എന്ന് എന്നോടു ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. നേരില്‍ കാണുമ്പോള്‍ എനിക്ക് പ്രിയപ്പെട്ട അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഓര്‍മയില്‍ വരുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ ഞാന്‍ പൂര്‍ണമായും ശൂന്യാവസ്ഥയിലെത്തി. അദ്ദേഹത്തെ പോലെ ആരാധ്യനായ ഒരു മനുഷ്യന്‍ എന്റെ നേരെ നടന്നുവന്ന് എന്റെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ ഞാന്‍ സ്തംഭിച്ചു നിന്നു. മലയാള സിനിമയുടെ ആരാധ്യനായ മനുഷ്യന്റെ നേര്‍ക്കുനേര്‍ നില്‍ക്കുകയായിരുന്നു ഞാന്‍...എന്നെ പോലെ ഓരോ അഭിനേതാക്കളും ആഗ്രഹിക്കുന്ന നിമിഷം...രോമാഞ്ചം എന്നുപറഞ്ഞാല്‍ കുറഞ്ഞുപോകും..' അതുല്യ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :