ഭ്രമയുഗത്തിന് മമ്മൂട്ടി 'എസ്' പറഞ്ഞത് ഇക്കാര്യം കൊണ്ട്,സംവിധായകന്‍ പറയുന്നു

Bramayugam, Mammootty, Bramayugam Film Review, Mammootty Films 2024
Mammootty (Bramayugam)
കെ ആര്‍ അനൂപ്| Last Modified ശനി, 10 ഫെബ്രുവരി 2024 (15:12 IST)
മമ്മൂട്ടി മലയാളികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ സിനിമകളുടെ തെരഞ്ഞെടുപ്പാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.ഭ്രമയുഗമാണ് ഇനി വരാനുള്ളത്.

മെഗാസ്റ്റാറിന്റെ ബ്രഹ്‌മ യുഗം പോലൊരു സിനിമയിലേക്ക് ആകര്‍ഷിക്കാനുള്ള കാരണം എന്താണെന്ന് ആരാധകര്‍ക്ക് അറിയണമെന്നുണ്ട്.മമ്മൂട്ടിയെ ഭ്രമയുഗത്തിലേക്കെത്തിച്ചത് മൂന്ന് ഘടകങ്ങളാണെന്ന് സംവിധായകന്‍ രാഹുല്‍ സദാശിവന്‍ വെളിപ്പെടുത്തുകയും ചെയ്തു.A post shared by Anto Joseph (@iamantojoseph)

മമ്മൂട്ടിയോട് ആദ്യം കഥ പറയാന്‍ ചെന്നപ്പോള്‍ തന്നെ അദ്ദേഹം എസ് പറഞ്ഞെന്നാണ് രാഹുല്‍ സദാശിവന്‍ പറഞ്ഞത്. മൂന്ന് ഘടകങ്ങളാണ് മമ്മൂട്ടിയോട് പറഞ്ഞത്.ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയാണ് ഇത് എന്നും വ്യത്യസ്തമായ കാലഘട്ടത്തിലാണ് അവതരിപ്പിക്കുന്നത് എന്നും വേറിട്ട ഒരു കഥാപാത്രമാണ് ചെയ്യേണ്ടത് എന്നും മമ്മൂട്ടിയെ ധരിപ്പിച്ചു. കഥയും ഇഷ്ടപ്പെട്ടതോടെ മമ്മൂട്ടി ചെയ്യാമെന്ന് പറയുകയായിരുന്നു എന്നാണ് രാഹുല്‍ സദാശിവന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :