നിങ്ങൾ ഞങ്ങളുടെ വൈ എസ് ആർ, തിയേറ്ററിൽ മമ്മൂട്ടിയുടെ രംഗങ്ങൾ ആഘോഷമാക്കി തെലുങ്ക് ജനത, യാത്ര 2വിന് ഗംഭീര വരവേൽപ്

Mammootty
അഭിറാം മനോഹർ| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (14:05 IST)
in Yatra 2
മമ്മൂട്ടി, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച തെലുങ്ക് സിനിമ യാത്ര 2വിന് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെയും മകനും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

യാത്ര 2വില്‍ വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിച്ചിരുന്നു. യാത്ര 2വില്‍ രണ്ടാം വട്ടവും താരം വൈ എസ് ആറായി എത്തിയത് തെലുങ്ക് പ്രേക്ഷകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. വിലെ മമ്മൂട്ടിയുടെ രംഗങ്ങളില്‍ കാണികള്‍ ആഘോഷങ്ങള്‍ നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 2019ലെ നിയമസഭാ തെരെഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര പുറത്തിറങ്ങിയത്. 2024ല്‍ നിയമസഭാ,ലോക്‌സഭാ തിരെഞ്ഞെടുപ്പുകള്‍ അടുക്കവെയാണ് വൈ എസ് രാജശേഖര റെഡ്ഡിയുടെയും മകനും മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും ജീവിതത്തെ ആസ്പദമാക്കിയുള്ള യാത്ര 2 പുറത്തിറങ്ങുന്നത്. ജീവയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :