ഇനി ഭ്രമയുഗത്തിന്റെ നാളുകള്‍,ട്രെയിലര്‍ ലോഞ്ചിന് ഒരുങ്ങി മമ്മൂട്ടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 ഫെബ്രുവരി 2024 (15:15 IST)
മമ്മൂട്ടിയുടെ 2024ലെ ആദ്യ റിലീസാണ് ഭ്രമയുഗം. സിനിമ പ്രദര്‍ശനത്തിനെത്താന്‍ ഇനി ആറ് ദിവസം കൂടി.ഭ്രമയുഗത്തിന്റെ ട്രെയിലര്‍ ലോഞ്ചിനുളള തയ്യാറെടുപ്പിലാണ് ടീം. ഇന്ന് വൈകിട്ട് 7ന് ട്രെയിലര്‍ പുറത്തിറങ്ങും.
ട്രെയിലര്‍ ലോഞ്ചിനായി യുഎഇ യിലേക്കുള്ള യാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കറുത്ത ഷര്‍ട്ടും കാക്കി പാന്റും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് നടനെ കാണാനായത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 മിനിറ്റ് ആണ് മമ്മൂട്ടി സ്‌ക്രീനില്‍ ഉണ്ടാവുക. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ ഈ കാര്യത്തില്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. കേരളത്തിലും മികച്ച സ്‌ക്രീന്‍ കൗണ്ട് ആകും മമ്മൂട്ടി ചിത്രത്തിന് ലഭിക്കുക. 300ല്‍പരം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് വിവരം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :