1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kannur Squad First Day Collection

Kannur Squad First Day Collection: ബോക്‌സ്ഓഫീസില്‍ ആളിക്കത്തി കണ്ണൂര്‍ സ്‌ക്വാഡ്; മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ഹിറ്റിലേക്ക് ! ആദ്യദിന കളക്ഷന്‍ ഇങ്ങനെ

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 2.40 കോടിയാണ് ചിത്രം കളക്ട് ചെയ്തത്

Kannur Squad First Day Collection
Kannur Squad First Day Collection: മമ്മൂട്ടി ചിത്രം 'കണ്ണൂര്‍ സ്‌ക്വാഡ്' ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുന്നു. ഒട്ടും ഹൈപ്പില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഇപ്പോള്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏറ്റവും വലിയ ഹിറ്റാകാന്‍ പോകുകയാണ് കണ്ണൂര്‍ സ്‌ക്വാഡ് എന്നാണ് ആദ്യ രണ്ട് ദിനങ്ങളിലെ ബോക്‌സ്ഓഫീസ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 
 
റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് മാത്രം 2.40 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. വേള്‍ഡ് വൈഡായി ചിത്രം ആദ്യ ദിനത്തില്‍ ആറ് കോടിക്കടുത്ത് വാരിക്കൂട്ടിയെന്നാണ് കണക്കുകള്‍. ഇരുന്നൂറില്‍ താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് ആദ്യ ദിനം ചിത്രം പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോള്‍ അത് 250 സ്‌ക്രീനുകളിലേക്ക് എത്തിയിട്ടുണ്ട്. മാത്രമല്ല പലയിടത്തും എക്‌സ്ട്രാ ഷോകളും നടക്കുന്നുണ്ട്. 
 
ആദ്യ ദിനത്തേക്കാള്‍ കളക്ഷന്‍ രണ്ടാം ദിനമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം ദിനത്തിലെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 12 കോടിയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. അവധി ദിനങ്ങള്‍ ആയതിനാല്‍ ജിസിസിയില്‍ വന്‍ തിരക്കാണ് ചിത്രത്തിനു അനുഭവപ്പെടുന്നത്. മാത്രമല്ല വരുന്ന മൂന്ന് ദിവസങ്ങള്‍ കേരളത്തിലും തുടര്‍ച്ചയായി അവധി ദിനങ്ങളാണ്. 
 
അടുത്ത ലേഖനം
'ചന്ദ്രമുഖി 2' ആദ്യദിനം നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്