ഷാരൂഖ് ഒരു സിനിമയില്‍ അഭിനയിക്കാന്‍ വാങ്ങുന്നത്,ജവാന്റെ വിജയത്തിന് പിന്നാലെ പ്രതിഫലം ഉയര്‍ത്തിയോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (10:22 IST)
ഷാരൂഖിന്റെ ഡങ്കി റിലീസിന് ഒരുങ്ങുകയാണ്.പികെയുടെ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി ഒരുക്കുന്ന ചിത്രമാണിത്. സംവിധായകനും ഷാരൂഖും ഒന്നിക്കുന്നത് ഇതാദ്യം.വന്‍ ഹൈപ്പില്‍ എത്തുന്ന ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി ഷാരൂഖ് മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡങ്കി സഹനിര്‍മ്മാതാക്കളുടെ പേര് നോക്കിയാല്‍ അതില്‍ ഷാരൂഖും ഉണ്ട്. സിനിമയില്‍ അഭിനയിക്കാനായി നൂറ് കോടിയാണ് നടന്‍ വാങ്ങുന്നത്. എന്നാല്‍ ജവാന്റെ വിജയത്തിന് പിന്നാലെ ഇതില്‍ കൂടുതല്‍ പ്രതിഫലം നടന്‍ ചോദിക്കും എന്നാണ് കേള്‍ക്കുന്നത്. ഒപ്പം സിനിമയുടെ ലാഭവും നടന് ലഭിക്കും. ഒരു വര്‍ഷം 2000 കോടി നേടുന്ന നടനെന്ന നേട്ടവുമായാണ് ഷാരൂഖ് എത്തുന്നത്.

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ വമ്പന്‍ ഒരു ഏറ്റുമുട്ടലാണ് ഈ ക്രിസ്മസ് കാലത്ത് ഉണ്ടാക്കുക.പ്രഭാസിന്റെ സലാറും, ഷാരൂഖിന്റെ ഡങ്കിയും ഒരുമിച്ചാണ് പ്രദര്‍ശനത്തിന് എത്തുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :