ലാലേട്ടന്റെ കടുത്ത ആരാധകനാണ്, അദ്ദേഹം എന്നെക്കാൾ ചെറുപ്പമാണ്: പ്രഭാസ്

കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സഹോ എന്ന ആക്ഷൻ സിനിമയുടെ മലയാളം ട്രെയിലർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രഭാസ്.

Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (09:39 IST)
താൻ മോഹൻലാലിന്റെ കടുത്ത ആരാധകനാണെന്ന് സൂപ്പർ താരം പ്രഭാസ്. വർഷങ്ങൾക്ക് മുൻപ് മോഹ‌ൻലാലിനെ നേരിൽ കണ്ടിട്ടുണ്ട്. അന്നു കണ്ടതിനേക്കാൾ ചെറുപ്പമായിട്ടാണ് അദ്ദേഹം ഇപ്പോൾ കാണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ സഹോ എന്ന ആക്ഷൻ സിനിമയുടെ മലയാളം ട്രെയിലർ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രഭാസ്.


റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളിതാരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :