2 വർഷത്തിനിടെ എന്നെ അനുഷ്കയോടൊപ്പം നിങ്ങൾ കണ്ടിട്ടുണ്ടോ? - പ്രഭാസ് ചോദിക്കുന്നു

Last Modified ബുധന്‍, 21 ഓഗസ്റ്റ് 2019 (12:53 IST)
തെന്നിന്ത്യൻ താരങ്ങളായ അനുഷ്കയും പ്രഭാസും പ്രണയത്തിലാണെന്ന് വാർത്തകൾ പ്രചരിച്ചിട്ട് നാളുകൾ ഏറെയായി. ബാഹുബലി ആദ്യഭാഗം റിലീസ് ആയതിനു പിന്നാലെയാണ് ഈ വാർത്തകൾ അതിവേഗം പ്രചരിച്ചത്. എന്നാൽ, തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്ന് ഇരുവരും പലയാവർത്തി പറഞ്ഞെങ്കിലും ഗോസിപ്പുകൾക്ക് മാത്രം പഞ്ഞമുണ്ടായില്ല.

ഇതിനിടെ അനുഷ്‌കയ്‌ക്കൊപ്പം പ്രഭാസ് ലോസ് ആഞ്ജലീസില്‍ ഒരു വീട് വാങ്ങാന്‍ ഒരുങ്ങുകയാണെന്ന വാർത്ത വന്നതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രഭാസ്. തന്റെ പുതിയ ചിത്രമായ സാഹോയുടെ പ്രചരണ പരിപാടിക്കിടെയാണ് പ്രഭാസിന്റെ വിശദീകരണം.

ഞാനും അനുഷ്‌കയും തമ്മില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ച് എവിടെയെങ്കിലും പ്രത്യക്ഷപ്പെടേണ്ടതല്ലേ? ഏകദേശം രണ്ട് വര്‍ഷങ്ങളായി ഞങ്ങളെ ആരും ഒരുമിച്ച് എവിടെയും കണ്ടിട്ടില്ല. അതിന്റെ അര്‍ഥം ഇതെല്ലാം വ്യാജ പ്രചരണങ്ങള്‍ ആണെന്നല്ലേ? ഞങ്ങളെ വിശ്വാസിക്കാന്‍ താല്‍പര്യം ഇല്ലെങ്കില്‍ വേണ്ട.- പ്രഭാസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :