അനുബന്ധ വാര്‍ത്തകള്‍
- 'അടുത്ത സിനിമയ്ക്കായി ശ്രീനിക്കൊപ്പം'; സത്യന് അന്തിക്കാടിന്റെ പുത്തന്‍ സിനിമയെ കുറിച്ച് മകന് അനൂപ് സത്യന്
- അച്ഛന് അവളെ കൊന്നു,ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു,അയാളെ താമസിപ്പിക്കുന്ന ജയിലില്കുട്ടിയുടെ ചിത്രം വെക്കണം, തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ കുറിപ്പ്
- 'ചിലപ്പോള്‍ അതായിരിക്കാം ആദ്യം നടക്കുന്നത്', മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന സിനിമയെക്കുറിച്ച് ശ്രീനിവാസന്
- സന്ദേശത്തിലെ ഈ പയ്യനെ ഓര്‍മ്മയില്ലേ ?ഇന്ന് ആളൊരു ഡോക്ടര്‍ ! 32 വര്‍ഷങ്ങള്‍ക്കു ശേഷം ക്യാമറയ്ക്ക് മുന്നില്‍
- വരാന്തയിൽ ഇന്നസെന്റ് ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടെന്ന് തോന്നി,രണ്ടുമൂന്നുതവണ അറിയാതെ ആ നമ്പറിൽ വിളിച്ചു,ഇന്നസെന്റിന്റെ ഓർമ്മകളിൽ സത്യൻ അന്തിക്കാട്
'ആഗ്രഹമുണ്ട് ഒരു തിരക്കഥ എഴുതാന്‍'; സത്യന് അന്തിക്കാടിനോട് അഭിലാഷ് പിള്ള
സംവിധായകന് സത്യന് അന്തിക്കാടിന് വേണ്ടി തിരക്കഥയെഴുതുവാന്‍ ആഗ്രഹമുണ്ടെന്ന് അഭിലാഷ് പിള്ള. സിനിമ സ്വപ്നം കണ്ട് തുടങ്ങിയത് സത്യന് അന്തിക്കാടും അദ്ദേഹത്തിന്റെ നാടോടിക്കാറ്റുമൊക്കെയാണെന്ന് അഭിലാഷ് പറയുന്നു.
'നാടോടികാറ്റും സത്യന് അന്തിക്കാട് സാറും, സിനിമ സ്വപ്നം കാണാന്‍ വേറെയെന്ത് വേണം, നന്മയുള്ള കുറെയധികം കഥകളും കഥാപാത്രങ്ങളും നമ്മുക്ക് വേണ്ടിയൊരുക്കിയ മാസ്റ്റര്‍...ആഗ്രഹമുണ്ട് സാറിനു വേണ്ടി ഒരു തിരക്കഥ എഴുതാന്‍. സാറിന്റെ തന്നെ സിനിമയിലെ ഡയലോഗ് കടം എടുത്താല്‍ എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ',-അഭിലാഷ് പിള്ള കുറിച്ചു.
വിനയന്റെ സംവിധാനത്തില്‍ അത്ഭുത ദ്വീപിന് രണ്ടാം ഭാഗം വരുന്നു. 18 വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന് തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഉണ്ണി മുകുന്ദനാണ് പക്രുവിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.
മാളികപ്പുറത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ടീമിലുണ്ട്. 2024ലെ സിനിമ പ്രേക്ഷകരിലേക്ക് എത്തുകയുള്ളൂ എന്ന സൂചന വിനയന് നല്‍കിയിട്ടുണ്ട്.