2022വരെ ഒട്ടും സമയമില്ല, ടൊവിനോയുടെ മറുപടി ഇങ്ങനെ !

Last Modified തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:35 IST)
ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ മലയാളിൽകൾ അരാധിക്കുന്ന യുവ സൂപ്പർ താരമാണ് ടൊവിനോ തോമസ്. താരം അഭിനായിക്കുന്ന ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി വിജയം സ്വന്തമാക്കുകയണ്. കൽക്കി എന്ന മാസ് അക്ഷൻ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ ടൊവിനൊ.

നിരവധി സിനിമകളാണ് ഇപ്പോൾ ടൊവിനോ ചെയ്യുന്നത്. അതിനാൽ തന്നെ താരം തിരക്കിലാണ് എന്നാണ് പ്രചരിക്കുന്ന വാർത്തകൾ. 2022 വരെ ടൊവിനോ ഡേറ്റ് നൽകി കഴിഞ്ഞു എന്നാണ് പ്രചരണങ്ങൾ ഇതിന് മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ താരം.

'എവിട്നിന്നുമാണ് ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത് എന്ന് അറിയില്ല, കുറച്ച് സിനിമകൾ പറഞ്ഞുവച്ചിട്ടുണ്ട് എന്നത് ശരിയാണ് കഥകൾ കേട്ടാണ് സിനിമയുടെ ഭാഗമാകുന്നത്. ഇപ്പോഴും കേൾക്കുന്നുണ്ട്. എനിക്ക് പറ്റിയ വേഷങ്ങൾ എന്നിലേക്ക് വന്നുചേരുമെന്ന് വിശ്വസിക്കാനാണ് ഇഷ്ടം' ടൊവിനോ പറഞ്ഞു. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, എടക്കാട് ബെറ്റാലിയൻ, മിന്നൽ മുരളി, ഫോറൻസിക്, പള്ളിച്ചട്ടമ്പി, എന്നീ ചിത്രങ്ങളിലും ടൊവിനോയാണ് നായാകൻ
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :