നാഗവല്ലി ആരായിരുന്നു ? 200 വര്‍ഷത്തെ പക, മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക്,'ചന്ദ്രമുഖി 2' ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 സെപ്‌റ്റംബര്‍ 2023 (10:06 IST)
മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ചന്ദ്രമുഖി രണ്ടാം ഭാഗവും റിലീസിന് ഒരുങ്ങുന്നു. പി വാസു സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്. ആദ്യ 17 മണിക്കൂര്‍ കൊണ്ട് 39 ലക്ഷത്തിലേറെ കാഴ്ചക്കാരാണ് വീഡിയോ കണ്ടത്. 1.7 ലക്ഷം ലൈക്കുകളുമായി യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ പതിനാലാം സ്ഥാനത്താണ് ചന്ദ്രമുഖി 2 ട്രെയിലര്‍.

രാഘവ ലോറന്‍സും കങ്കണ റണാവത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബര്‍ 19ന് പ്രദര്‍ശനത്തിന് എത്തും.

മണിച്ചിത്രത്താഴിയിലെ ശങ്കരന്‍ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖി 2 എന്ന സിനിമ പറയുന്നത്.ശങ്കരന്‍ തമ്പി എന്ന കഥാപാത്രമാണ് തമിഴില്‍ വേട്ടയ്യന്‍.

ആദ്യഭാഗം ഒരുക്കിയ പി വാസു തന്നെയാണ് ചന്ദ്രമുഖി 2 സംവിധാനം ചെയ്യുന്നത്. ഹൊറര്‍ കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് ലൈക പ്രൊഡക്ഷന്‍സ് ആണ്.

വടിവേലു, ലക്ഷ്മി മേനോന്‍, സൃഷ്ടി ഡാന്‍ഗെ, രാധിക ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, രവി മരിയ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :