Trailer: പോലീസ് കോണ്‍സ്റ്റബിളായി നാഗ ചൈതന്യ,'കസ്റ്റഡി' ട്രെയിലര്‍ കണ്ടോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 6 മെയ് 2023 (11:12 IST)
നാഗ ചൈതന്യയും കൃതി ഷെട്ടിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'കസ്റ്റഡി' 2023 മെയ് 12 ന് പ്രദര്‍ശനത്തിനെത്തും. ശ്രീനിവാസ സില്‍വറിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടര മിനിറ്റുള്ള ട്രെയിലര്‍ ഒരു ആക്ഷന്‍ പാക്ക് എന്റര്‍ടെയ്നര്‍ വാഗ്ദാനം ചെയ്യുന്നു.

പോലീസ് കോണ്‍സ്റ്റബിളായി നാഗ ചൈതന്യ അഭിനയിക്കുന്നു.കൃതി ഷെട്ടിയെ നാഗ ചൈതന്യ എങ്ങനെ രക്ഷിക്കുന്നു എന്നതാണ് കഥ.

പ്രിയാമണി, അരവിന്ദ് സ്വാമി, രാംകി, സമ്പത്ത് രാജ്, ശരത്കുമാര്‍, പ്രേംഗി, വെണ്ണേല കിഷോര്‍, പ്രേമി വിശ്വനാഥ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


നാഗ ചൈതന്യയുടെ പ്രണയിനിയായി കൃതി ഷെട്ടി അഭിനയിക്കുമ്പോള്‍, അരവിന്ദ് സ്വാമി പ്രതിനായകനെയും അവതരിപ്പിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :