കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 22 ഏപ്രില്‍ 2021 (15:03 IST)
കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ വമ്പന്‍ ചിത്രങ്ങള്‍ റിലീസ് മാറ്റിവയ്ക്കുന്നു. തമിഴ് ചിത്രങ്ങളായ 'മാസ്റ്റര്‍', 'സുല്‍ത്താന്‍', 'കര്‍ണന്‍' എന്നിവയുടെ വിജയകരമായ പ്രദര്‍ശനത്തിനുശേഷം വിജയ് സേതുപതി നായകനായെത്തുന്ന 'തുഗ്ലക്ക് ദര്‍ബാര്‍' തീയറ്ററുകളില്‍ എത്തേണ്ടതായിരുന്നു. ഇപ്പോളിതാ സിനിമ റിലീസ് മാറ്റിവെക്കുകയാണ്. ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. അങ്ങനെയാണെങ്കില്‍ തിയേറ്റര്‍ റിലീസ് ഒഴിവാക്കിയ വിജയ് സേതുപതിയുടെ രണ്ടാമത്തെ ചിത്രമായി 'തുഗ്ലക്ക് ദര്‍ബാര്‍' മാറും.
നേരത്തെ സിനിമയിലെ ആദ്യഗാനം നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.ദില്ലി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ പാര്‍ത്ഥിപനും രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നത്.വിജയ് സേതുപതിയുടെ സഹോദരിയായി മഞ്ജിമ മോഹന്‍ അഭിനയിക്കുന്നുണ്ട്.പ്രാദേശിക രാഷ്ട്രീയത്തെ കുറിച്ച് പറയുന്ന ഒരു മാസ് എന്റര്‍ടെയ്നര്‍ ചിത്രമാണെന്ന സൂചന അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ നല്‍കി.