റിലീസിന് മുമ്പേ 150 കോടി, വിജയ് സിനിമകള്‍ക്ക് ഇത് നല്ല കാലം! 'ഗോട്ട്' അപ്‌ഡേറ്റ്

GOAT First Look Poster Thalapathy Vijay - Venkat Prabhu - Yuvan
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ഫെബ്രുവരി 2024 (12:07 IST)
കരിയറിലെ ഏറ്റവും നല്ല സമയത്താണ് വിജയ് സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത്. ഏറെക്കാലമായി മനസ്സില്‍ ഉറപ്പിച്ച തീരുമാനമായിരുന്നു അത്. മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായി വിജയ് മാറുമ്പോള്‍ നടന്റെ അവസാന സിനിമകളാണ് ഇനി വരാനിരിക്കുന്നത് എന്നും പറയപ്പെടുന്നു. ലിയോയ്ക്ക് ശേഷം വിജയ് നായകനാവുന്ന വെങ്കട് പ്രഭുവിന്റെ ഗോട്ടിന് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം) ന് പ്രതീക്ഷിച്ചതിലും വലിയ ഹൈപ്പ് ലഭിക്കും എന്നത് ഉറപ്പാണ്. സിനിമാ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന വിജയ്‌യുടെ പ്രഖ്യാപനം വന്നതിനാല്‍ നടന്റെ വരാനിരിക്കുന്ന സിനിമകള്‍ പ്രതീക്ഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്.

ഇപ്പോഴിതാ റിലീസിന് മുമ്പേ വന്‍ തുകയ്ക്ക് ഗോട്ട് ഒടിടി ഡീല്‍ ഉറപ്പിച്ചു കഴിഞ്ഞു. എല്ലാ ഭാഷകളിലും ഉള്ള ഒടിടിയ്ക്ക് ഒന്നിച്ച് കരാര്‍ നല്‍കുന്നതിന് പകരം രണ്ടായിട്ടാണ് ഇക്കുറി സിനിമയുടെ വില്‍പ്പന നടന്നിരിക്കുന്നത്.

തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ,ഹിന്ദി, പതിപ്പുകള്‍ പ്രദര്‍ശനത്തിന് എത്തും. ഇതില്‍ ഹിന്ദിക്ക് മാത്രമായി പ്രത്യേകമായി ഒരു കരാര്‍ നിര്‍മ്മാതാക്കള്‍ ഉണ്ടാകും.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :