ബജറ്റിനേക്കാള്‍ പത്തിരട്ടി നേടിയ 'ലവ് ടുഡേ',2022ലെ വലിയ വിജയത്തിന് ഇന്നേക്ക് ഒരു വയസ്സ്

കെ ആര്‍ അനൂപ്| Last Modified ശനി, 4 നവം‌ബര്‍ 2023 (12:30 IST)
പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് 'ലവ് ടുഡേ'.2022ലെ ഏറ്റവും വലിയ ഹിറ്റായി സിനിമ കൂടിയായിരുന്നു. ബജറ്റിനേക്കാള്‍ പത്തിരട്ടി വരുമാനം നേടിയ ചിത്രം റിലീസ് ആയി ഇന്നേക്ക് ഒരു വര്‍ഷം.
പ്രദീപ് രംഗനാഥന്‍ നായകനായി അരങ്ങേറ്റം കുറിച്ച് ചിത്രം കൂടിയാണിത്.അഞ്ചുകോടി ബജറ്റില്‍ നിര്‍മ്മിച്ച ലോകമെമ്പാടുമായി 70 കോടിയില്‍ കൂടുതല്‍ കളക്ഷന്‍ ചിത്രം നേടിയിരുന്നു.
സത്യരാജ്, രാധിക ശരത്കുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :