‘പുതിയ നിയമ’ത്തില്‍ രജനികാന്തോ അജിത്തോ?

Mammootty, Nayantara, Rajanikanth, Ajith, Puthiya Niyamam, മമ്മൂട്ടി, നയന്‍‌താര, രജനികാന്ത്, അജിത്, പുതിയ നിയമം
Last Modified വെള്ളി, 22 ജനുവരി 2016 (15:58 IST)
മമ്മൂട്ടിയും നയന്‍‌താരയും വീണ്ടും ഒന്നിക്കുന്ന ‘പുതിയ നിയമം’ എന്ന ത്രില്ലര്‍ ഈ മാസം അവസാനം റിലീസാകുകയാണ്. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണെങ്കിലും കുടുംബപശ്ചാത്തലത്തിലാണ് കഥ ഇതള്‍ വിരിയുന്നത്.

‘ഭാസ്കര്‍ ദി റാസ്‌കല്‍’ എന്ന മെഗാഹിറ്റിന് ശേഷം മമ്മൂട്ടിയും നയന്‍‌സും ഒന്നിക്കുന്ന ചിത്രമാണിത്. ഭാസ്കര്‍ ദി റാസ്‌കല്‍ വന്‍ ഹിറ്റാകുകയും കോടികള്‍ ലാഭം നേടുകയും ചെയ്തതോടെ അതിന്‍റെ റീമേക്ക് സംബന്ധിച്ച വാര്‍ത്തകളും വന്നിരുന്നു. ഭാസ്കര്‍ ആയി രജനികാന്ത് അഭിനയിക്കും എന്നായിരുന്നു ഒരു വാര്‍ത്ത. അജിത് അഭിനയിക്കുമെന്ന് മറ്റൊരു വാര്‍ത്ത വന്നു.

എന്നാല്‍ ഇതുരണ്ടും സംഭവിച്ചില്ല. സംവിധായകന്‍ സിദ്ദിക്ക് ‘ഭാസ്കര്‍ ദി റാസ്കലി’ന്‍റെ റീമേക്ക് ചെയ്യുമായിരിക്കാം. എന്നാല്‍ അതില്‍ ആര് നായകനാകുമെന്നത് സംബന്ധിച്ച തീരുമാനങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഭാസ്കര്‍ ദി റാസ്കലിന്‍റെ റീമേക്ക് സംബന്ധിച്ച സോഷ്യല്‍ മീഡിയയിലെ പ്രചരണത്തില്‍ ഇപ്പോള്‍ അല്‍പ്പം കുറവ് വന്നിട്ടുണ്ട്. എന്തായാലും മമ്മൂട്ടിയും നയന്‍‌താരയും വീണ്ടും ഒന്നിക്കുമ്പോള്‍ ആ സിനിമയുടെ റീമേക്ക് സംബന്ധിച്ച റൂമറുകളും പ്രചരിക്കുമെന്ന് തീര്‍ച്ച. പുതിയ നിയമത്തിന്‍റെ റീമേക്കില്‍ ആര് അഭിനയിക്കുമെന്നാണാവോ പ്രചരണം നടക്കാന്‍ പോകുന്നത്? രജനികാന്തോ കമലോ അജിത്തോ? എന്തായാലും കാത്തിരിക്കാം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :