സണ്ണി ലിയോണിന്‍റെ ഭൂതകാലം പ്രശ്നമല്ല, ഒപ്പം അഭിനയിക്കാന്‍ തയ്യാര്‍: സൂപ്പര്‍സ്റ്റാര്‍ തുറന്നുപറയുന്നു!

Sunny Leone, Aamir Khan, Sharukh Khan, Rajanikanth, Kamalhasan, സണ്ണി ലിയോണ്‍, ആമിര്‍ ഖാന്‍, ഷാരുഖ് ഖാന്‍, രജനികാന്ത്, കമല്‍ഹാസന്‍
Last Modified ബുധന്‍, 20 ജനുവരി 2016 (19:33 IST)
ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച നായികമാരില്‍ ഒരാളാണ് സണ്ണി ലിയോണ്‍. മുന്‍ പോണ്‍ സ്റ്റാര്‍ എന്ന ലേബലൊക്കെ എപ്പൊഴേ പൊയ്പ്പോയിരിക്കുന്നു. എങ്കിലും ബോളിവുഡിലെയും മറ്റ് പ്രാദേശിക സിനിമാമേഖലകളിലെയും വലിയ താരങ്ങള്‍ക്ക് സണ്ണി ലിയോണിനൊപ്പം സ്ക്രീന്‍ പങ്കിടുന്നതില്‍ വിമുഖതയുണ്ട്.

അതിന് ഒരപവാദമാകുകയാണ് സാക്ഷാല്‍ ആമിര്‍ഖാന്‍. സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ തയ്യാറാണെന്ന് താരം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു. സണ്ണിയുടെ ഭൂതകാലം തനിക്കൊരു പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞിരിക്കുകയാണ്.

“സണ്ണി, നിങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. നിങ്ങളുടെ ‘ഭൂതകാലം’ എനിക്കൊരു പ്രശ്നമല്ല” - ആമിര്‍ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

സണ്ണി ലിയോണുമായുള്ള ഒരു അഭിമുഖത്തില്‍ ‘സണ്ണിയുടെ ഭൂതകാലം ആമിറിനെയും ഷാരുഖിനെയും പോലെയുള്ള പ്രമുഖ താരങ്ങള്‍ക്ക് ഒപ്പം അഭിനയിക്കാന്‍ തടസ്സമുണ്ടാക്കുന്നു’ എന്ന അഭിമുഖകാരന്‍റെ പരാമര്‍ശത്തിന് മറുപടിയെന്നോണമാണ് ആമിര്‍ഖാന്‍റെ ഈ ട്വിറ്റര്‍ കുറിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :