'പോയി വേറെ പണി നോക്കടാ’ - വ്യാജ പ്രചരണം നടത്തിയവർക്ക് കിടിലൻ മറുപടിയുമായി വിജയ് സേതുപതി

ചിപ്പി പീലിപ്പോസ്| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (17:46 IST)
മതം മാറിയെന്ന വ്യാജ പ്രചരണത്തിന് ചുട്ട മറുപടി നൽകി നടൻ വിജയ് സേതുപതി. താനടക്കമുള്ള അഭിനേതാക്കള്‍ മതം മാറിയെന്നായിരുന്നു പ്രചരിച്ചത്. ഇതിന് വേറെ വല്ല പണിയും ഉണ്ടെങ്കില്‍ നോക്ക് (പോയി വേറൈ വേലൈ ഇരുന്താ പാര്ങ്കടാ) എന്നായിരുന്നു വിജയ് ട്വീറ്റ് ചെയ്തത്. മതം മാറിയെന്ന വ്യാജ പ്രചാരണ പോസ്റ്റ് ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു വിജയ്‌യുടെ മറുപടി.

വിജയ്‌ക്കെതിരായ ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് പിന്നിലെ സത്യങ്ങള്‍ എന്നായിരുന്നു കുറിപ്പിന്റെ തലക്കെട്ട്. ദളപതി വിജയ്‌യെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രചരണത്തിൽ തമിഴ് സിനിമാ താരങ്ങളേയും കടന്നാക്രമിക്കുന്നുണ്ട്.

വിജയ് സേതുപതി, ആര്യ, രമേഷ് ഖന്ന തുടങ്ങിയ താരങ്ങള്‍ ഇതിനകം തന്നെ വടപളനിയില്‍ നടന്ന പരിപാടിയില്‍ വെച്ച് മതം മാറി. ഇവര്‍ തമിഴ് സിനിമാ മേഖലയിലുടനീളം ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുകയാണെന്നും വാർത്തയിൽ ഉണ്ട്. വിജയ് നായകനായെത്തുന്ന മാസ്റ്ററില്‍ വിജയ് സേതുപതിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :