സിദ്ദാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത നിദ്ര ആദ്യ വാരം പിന്നിടുമ്പോള്‍ ബോക്സോഫീസില്‍ തകരുകയാണ്. ചിത്രം മികച്ച അഭിപ്രായം നേടിയെങ്കിലും ഇനിഷ്യല്‍ കളക്ഷന്‍ വളരെ കുറവായത് തിരിച്ചടിയായി. ഇതോടെ സിനിമ ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിടുകയാണ്.
46 സെന്ററുകളില്‍ റിലീസ് ചെയ്ത നിദ്ര ഇതിനകം നാലു തിയേറ്ററുകളില്‍ നിന്ന് മാറ്റിക്കഴിഞ്ഞു. ഉടന്‍ തന്നെ പത്തിലധികം തിയേറ്ററുകളില്‍ നിന്ന് നിദ്ര മാറ്റുമെന്നാണ് വിവരം. തിയേറ്ററുടമകളുടെ ഈ നിലപാടിനെതിരെ നിദ്രയുടെ സംവിധായകന് സിദ്ദാര്‍ത്ഥ് രംഗത്തെത്തി. ‘നിദ്ര’യെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
“നിറം, നമ്മള്, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകള്‍ക്കും ഇനിഷ്യല്‍ കളക്ഷന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അവ കൂടുതല്‍ ദിവസം തിയേറ്ററുകളില്‍ നിര്‍ത്താന്‍ തിയേറ്ററുടമകള്‍ തയ്യാറായി. മൌത്ത് പബ്ലിസിറ്റിയിലൂടെ ഈ സിനിമകള്‍ ചരിത്ര വിജയങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ നിദ്ര ഒരാഴ്ച തികയും മുമ്പേ മാറ്റുന്നത് തെറ്റായ നടപടിയാണ്. പുതുനിര സിനിമാ ശ്രമങ്ങളെ തളര്‍ത്തുന്ന നീക്കമായാണ് ഇതിനെ കാണുന്നത്” - സിദ്ദാര്‍ത്ഥ് ഭരതന് പ്രതികരിച്ചു.