Last Updated:
തിങ്കള്‍, 4 ഏപ്രില്‍ 2016 (16:13 IST)
2016ന്‍റെ ആദ്യ മൂന്നുമാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. മലയാള സിനിമയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ സമയമാണിത്. കാരണം സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും തങ്ങളുടെ റിലീസുകളുടെ എണ്ണം കുറച്ചുകഴിഞ്ഞു. വളരെ മികച്ച തിരക്കഥകള്‍ക്ക് മാത്രമേ ഇനി സൂപ്പര്‍സ്റ്റാറുകള്‍ ഡേറ്റ് നല്‍കുകയുള്ളൂ. യുവതാരങ്ങളുടെ സിനിമകളും അവയുടെ വിജയവുമാണ് മലയാള സിനിമയെ ഇപ്പോള്‍ പിടിച്ചുനിര്‍ത്തുന്നത്.
ഈ മൂന്നുമാസത്തിനുള്ളില്‍ 34 സിനിമകളാണ് പ്രദര്‍ശനത്തിനെത്തിയത്. അവയില്‍ തിയേറ്ററുകളില്‍ വിജയിച്ചത് എട്ട് സിനിമകള്‍ മാത്രമാണ്. ഇതില്‍ മമ്മൂട്ടിച്ചിത്രമായ പുതിയ നിയമം ഉണ്ടായിരുന്നു. സിനിമ ഹിറ്റായി. എന്നാല്‍ നേട്ടമുണ്ടാക്കിയത് രണ്ട് വിജയങ്ങളോടെ പൃഥ്വിരാജാണ്.
അടുത്ത പേജില്‍ - ഉണ്ണി മുകുന്ദന്‍ പറയുന്നതെന്തെന്നാല്‍...