തന്നെ അംഗീകരിച്ചില്ല എന്ന് തോന്നിയാല്‍ മുതിര്‍ന്ന താരങ്ങളെയാണെങ്കില് പോലും ബിപാഷ ബസു പിന്നീട് ‘മൈന്‍ഡ്’ ചെയ്തു എന്ന് വരില്ല. അങ്ങനെയുള്ള ബിപ്സുമായി മത്സരിക്കാന്‍ മുഗ്ധ ഗോഡ്സെയെ പോലെയുള്ള ഒരേയൊരു സിനിമയുടെ പ്രായമുള്ള നടിക്ക് കഴിയുമോ?
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘ഓള് ദ ബെസ്റ്റ്’ എന്ന സിനിമയുടെ സെറ്റാണ് ഒരു ബിപ്-മുഗ്ദ ഗോഡ്സേ പിണക്കത്തിന് വേദിയായത്. ബിപ്സും മുഗ്ധയും തമ്മില്‍ ഒരു ഈഗോ പ്രശ്നം ഉടലെടുത്തു അത് പിന്നീടങ്ങ് വലുതായി എന്നും ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നു.
ഗോവയിലെ ഷൂട്ടിംഗ് സെറ്റില്‍ വച്ച് മുതിര്‍ന്ന താരമെന്ന തലക്കനം കാണിക്കാനായി ബിപ് മുഗ്ധയെ നൃത്തത്തിന്റെ ചില സ്റ്റെപ്പുകള്‍ പഠിപ്പിക്കാന്‍ ശ്രമിച്ചത്രേ. ഒരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇനിയും താന്‍ പുറത്തേക്കില്ല എന്ന ഉത്തമ വിശ്വാസമുള്ള മുഗ്ധയ്ക്ക് ഈ പഠിപ്പിക്കല്‍ അത്ര സുഖിച്ചില്ല. തന്റെ നൃത്തം പോരെന്ന ബിപ്സിന്റെ കമന്റ് യുവ നടിക്ക് സ്വീകരിക്കാനേ കഴിഞ്ഞില്ല.
ഇതില്‍ പിന്നെ ഇരുവരെയും ഒരുമിച്ച് അഭിനയിപ്പിക്കേണ്ട ഒരു നൃത്ത രംഗത്തിന്റെ ചിത്രീകരണത്തിന് രോഹിതും കോറിയോഗ്രാഫര്‍ ബോസ്കോ സീസറും ഏറെ പ്രയാസപ്പെട്ടു എന്നാണ് കേള്‍വി. രണ്ട് സുന്ദരികളും ഒരുമിച്ച് അഭിനയിക്കാന്‍ വിസമ്മതിച്ചാല്‍ ബുദ്ധിമുട്ടുണ്ടാവും. എന്നാല്‍ നിര്‍മ്മാതാവ് കുമാര്‍ മങ്കാദ് പക്ഷേ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുന്നു. ഗോവയിലെ ഷൂട്ടിംഗില്‍ തടസ്സമൊന്നും ഇല്ലായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വിശദീകരണം.
WEBDUNIA|
സജ്ഞയ് ദത്ത്, അജയ് ദേവ്ഗണ്, ഫര്‍ദീന്‍ ഖാന് തുടങ്ങിയവര്‍ അഭിനയിക്കുന്ന “ഓള് ദ ബെസ്റ്റ്” ഒരു കോമഡി ചിത്രമാണ്.