കോര്‍പറേറ്റിന് രണ്ടാം ഭാഗം വരുന്നു

IFMIFM
2006ലെ സൂപ്പര്‍ഹിറ്റ് ഹിന്ദി ചിത്രം കോര്‍പറേറ്റിന് രണ്ടാം ഭാഗം വരുന്നു. തന്‍റെ പുതിയ ചിത്രമായ ജയിലിന് ശേഷം കോര്‍പറേറ്റിന്‍റെ രണ്ടാം ഭാഗമൊരുക്കാനാണ് സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കറുടെ പരിപാടി. കോര്‍പറേറ്റിലെ അതേ താരങ്ങള്‍ തന്നെ ഈ ചിത്രത്തിലും അഭിനയിക്കുമെന്നാണ് സൂചന.

രണ്ടാം ഭാഗമൊരുക്കുന്ന കാര്യം മധുര്‍ ‘കോര്‍പറേറ്റ് താരങ്ങ’ളെയും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളെയും അറിയിച്ചുകഴിഞ്ഞു. ‘മധുര്‍ എന്നോട് ഇക്കാര്യം സൂചിപ്പിച്ചു. ഇതൊരു നല്ല ആശയമാണെന്നാണ് എനിക്കു തോന്നുന്നത്. എന്തായാലും അദ്ദേഹം തിരക്കഥ തയ്യാറാക്കട്ടെ.” - ഹോട്ട് ഗേള്‍ ബിപാഷ ബസു പറയുന്നു.

കെ കെ മേനോന്‍, ബിപാഷ ബസു, രാജ് ബബ്ബാര്‍, മിനിഷാ ലാംബ, രജത് കപൂര്‍ തുടങ്ങിയവരായിരുന്നു കോര്‍പറേറ്റിലെ അഭിനേതാക്കള്‍. വലിയ വ്യവസായ ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്ന കിടമത്സരങ്ങളുടെ റിയലിസ്റ്റിക്കായിട്ടുള്ള ചിത്രീകരണമായിരുന്നു കോര്‍പറേറ്റ്. ഒരു കമ്പനിയുടെ വൈസ് പ്രസിഡന്‍റിന്‍റെ വേഷമായിരുന്നു ഈ ചിത്രത്തില്‍ ബിപാഷ ചെയ്തത്.

ബിപാഷയുടെ ഇമേജ് തന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു കോര്‍പറേറ്റ്. അതുവരെയുണ്ടായിരുന്ന സെക്സി ഗേള്‍ പരിവേഷത്തില്‍ നിന്ന് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ബിപാഷയുടെ ചുവടുമാറ്റമായിരുന്നു ഈ സിനിമ. പെര്‍സെപ്റ്റ് പിക്‍ചര്‍ കമ്പനി നിര്‍മ്മിച്ച ഈ സിനിമ സഹാറ വണ്‍ മോഷന്‍ പിക്‍ചേഴ്സാണ് വിതരണത്തിനെത്തിച്ചത്.

WEBDUNIA| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (11:02 IST)
രണ്ടാം ഭാഗത്തിലും കോര്‍പറേറ്റ് കമ്പനികളുടെ മത്സരങ്ങളുടെയും ചതിയുടെയും കഥ തന്നെയാണ് മധുര്‍ ഭണ്ഡാര്‍ക്കര്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :