ബോളിവുഡിലെ ഏറ്റവും സെക്സി സുന്ദരി ആരാണ് എന്ന കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ട. മസില്മാന് സല്മാന് ഖാന്റെ കാമുകി കത്രീന കൈഫിനാണ് ഈ അംഗീകാരം ചാര്ത്തികിട്ടിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും സെക്സി സുന്ദരി എന്ന പദവി പോലും ഒരിക്കല്‍ സുന്ദരിയെ തേടി എത്തിയിരുന്നു. ഹോളിവുഡ് സൗന്ദര്യധാമങ്ങളായ അഞ്ജലീന ഷോലെയെയും പെനലോപ് ക്രൂസിനെയുമാണ് അന്ന് കത്രീന പിന്തള്ളിയത്.
രാജ്യാന്തര സെലിബ്രിറ്റി മാസികയാണ് ഇന്ത്യന്‍ സിനിമാലോകത്തെ സെക്സി സുന്ദരിയായി കത്രീനയെ വീണ്ടും തെരഞ്ഞെടുത്തിരിക്കുന്നത്. എന്നിരുന്നാലും അടുത്ത ബോണ്ട് ഗേള്‍ ആകാനുള്ള പട്ടികയില്‍ സുന്ദരി ഏറെ പുറകിലാണ്.
മാസികയുടെ വോട്ടെടുപ്പില്‍ പങ്കെടുത്തവരെല്ലാം ഏകപക്ഷീയമായി കത്രീനയെ പിന്തുണയ്ക്കുകയായിരുന്നു. വംഗസുന്ദരി ബിപാഷ ബസു, മെലിഞ്ഞ സുന്ദരി കരീന, സൂപ്പര്‍വുമണ്‍ സുന്ദരി പ്രിയങ്കചോപ്ര, എന്തിന് ബോളിവുഡ് രതിദേവത മല്ലിക ഷെറാവത്ത് പോലും കത്രീനയേക്കാള്‍ വളരെ പുറകിലാണ്.
‘സെക്സി’ പദവി ലഭിച്ചെങ്കിലും ഇന്ത്യയില്‍ നിന്നും ഹോളിവുഡ് ചിത്രങ്ങളിലേക്ക് പ്രവേശം ലഭിക്കേണ്ട സുന്ദരികളുടെ പട്ടികയില്‍ കത്രീന വളരെ പുറകിലാണ്. ഇക്കാര്യത്തില്‍ ബച്ചന്റെ മരുകള്‍ ഐശ്വര്യ റായി പോലും പിന്നാക്കം പോയിരിക്കുന്നു.
അടുത്ത ബോണ്ട് സുന്ദരി ആരാകണം എന്ന ചോദ്യത്തിന് മല്ലിക ഷെറാവത്ത് എന്നാണ് കൂടുതല്‍ പേരും ഉത്തരം നല്‍കിയിരിക്കുന്നത്.
WEBDUNIA|
സെക്സി ഇമേജ് കത്രീനയ്ക്കാണെങ്കിലും സെക്സ് അപ്പീലിന്റെ കാര്യത്തില്‍ മല്ലിക തന്നെ എല്ലാവരുടേയും മനസില്‍ എന്ന് വ്യക്തം.