ബിപാഷയുടെ സെക്‌സി ടിപ്സ്!

IFMIFM
എങ്ങനെ സെക്‌സിയാകാം എന്ന ചോദ്യത്തിന്‌ ബോളിവുഡ്‌ മാദകതാരം ബിപാഷ ബസുവിന്‌ മറുപടിയുണ്ട്‌. നല്ല ശരീരം ഉള്ളത്‌ കൊണ്ട്‌ മാത്രം ആരും സെക്‌സിയാകില്ലെന്നാണ്‌ സുന്ദരിയുടെ നിലപാട്.

സെക്‌സിയാകാന്‍ ആത്മവിശ്വാസവും ഇന്‍റലിജന്‍സും വേണമെന്നും സുന്ദരി കൂട്ടിചേര്‍ക്കുന്നു. കിടപ്പറരംഗങ്ങളോട്‌ നിര്‍ലോഭം സഹകരിക്കാറുള്ള സുന്ദരിയുടെ വാക്കുകളില്‍ ആധികാരികത ഏറുന്നു.

ബോളിവുഡില്‍ തനിക്ക്‌ ചാര്‍ത്തികിട്ടിയിരിക്കുന്ന സെക്‌സി ഇമേജ്‌ ശരിക്കും ആസ്വദിക്കുന്നുവെന്ന്‌ വംഗസുന്ദരി വെളിപ്പെടുത്തുന്നു. ഏഷ്യയിലെ ഏറ്റവും മികച്ച സെക്‌സി സുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട സുന്ദരി മനസ്‌ തുറക്കുന്നു.

സെക്‌സി എന്ന്‌ വിളിക്കപ്പെടുന്നതില്‍ അഭിമാനമുണ്ടെന്നാണ്‌ സുന്ദരിയുടെ നിലപാട്‌. വസ്‌ത്രധാരണത്തെ കുറിച്ചും സുന്ദരിക്ക്‌ വ്യക്തമായ നിലപാടുണ്ട്‌.

“ശരീരം മറഞ്ഞു കിടക്കുന്നോ എന്ന്‌ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയല്ല ഞാന്‍. എനിക്ക്‌ നല്ല ആകാരഭംഗിയുണ്ട്‌. എനിക്ക്‌ ഭംഗിയുള്ളത്‌ എന്ന്‌ തോന്നുന്ന വസ്‌ത്രങ്ങളാണ്‌ ഞാന്‍ ധരിക്കുന്നത്”‌-ബിപാഷ പറയുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :