ഫേസ്‌ബുക്കില്‍ നസ്രിയയുടെയും ഗൂഗിളില്‍ മമ്മൂട്ടിയുടെയും താരാധിപത്യം‍, അപ്പോള്‍ മോഹന്‍ലാല്‍ ആരാണ്?

PRO
PRO
നസ്രിയയേക്കാള്‍ രണ്ട് ലക്ഷം ലൈക്ക് പിന്നിലാണ് മോഹന്‍ലാല്‍. സംഭവം സത്യമാണ്. ലാലിന്റെ ഫേസ്ബുക് പേജിന്റെ ലൈക്ക് 11,65,488 ആണ്. നസ്രിയയുടെ 13,98,588 ഉം. ഇപ്പോള്‍ ഫേസ്ബുക്കില്‍ മൂന്നാം സ്ഥാനമാണ് മമ്മൂട്ടിക്ക്, വെറും 9,64, 225. അതായത് നസ്രിയയെക്കാള്‍ നാല് ലക്ഷം ലൈക്ക് കുറവ്.

മോഹന്‍ലാലിന്റെ ആരാധകര്‍ക്ക് സമാധാനിക്കാം.കാരണം ഫേസ്‌ബുക് അപ്‌ഡേഷന്റെ കാര്യത്തില്‍ ലാലേട്ടന്‍ പുലിയാണ്. ഏറ്റവും പുതിയ ചിത്രങ്ങളും ബ്ലോഗെഴുത്തും ആരാധകര്‍ക്കു വേണ്ടി ദിവസേന പോസ്റ്റ് ചെയ്യുന്നു. എന്നാല്‍ മമ്മൂക്ക ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നുണ്ടെങ്കിലും ആരാധകരുമായി സംവദിക്കുന്നില്ലെന്നതാണ് വാസ്തവം.

പിന്‍‌കുറിപ്പ്: താന്‍ എല്ലാ കാര്യങ്ങളും മമ്മൂട്ടി അങ്കിളുമായി സംസാരിച്ചാണ് തീരുമാനമെടുക്കാറെന്ന് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ പിന്നെ ഫേസ്‌ബുക്കില്‍ മമ്മൂട്ടി അങ്കിള്‍ എങ്ങനെ പിന്നിലായെന്നാണ് ചില ലാല്‍ ഫാന്‍സുകാര്‍ ചോദിക്കുന്നത്.








WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :