വിളക്കു നടക്കുന്ന പന്തലില്‍ എഴുന്നെള്ളിയെത്തുമ്പോള്‍ സമയം രാത്രി എട്ടര ഒമ്പത് ആയിരിക്കും. വെടിക്കെട്ട് ശരണം വിളി, തുടികൊട്ട്, എന്നിവയോടെ പട്ട് പന്തലില്‍ എത്തിക്കുന്നതോടെ പാട്ട് തുടങ്ങുകയായി.
ഇതേസമയം ചില കമ്മിറ്റിക്കാര്‍ വിളക്ക് നടക്കുന്ന സ്ഥലത്ത് മതപ്രഭാഷണമോ നാടകമോ ഭക്തിഗാനമേളയോ നടത്തുകയും പതിവുണ്ട്.
രാത്രി പന്ത്രണ്ട് മണിയ്ക്ക് പാല്‍ക്കിണ്ടി എഴുന്നെള്ളിച്ച് കോമരം അതുമായി ക്ഷേത്രാങ്കണം വലം വെയ്ക്കും. പിന്നെ കനലാട്ടമാണ്. തീയാട്ടമെന്നും ഇതിനെ വിളിക്കാറുണ്ട്. കനലില്‍ നഗ്നപാദനായി കോമരം നടത്തുന്ന പ്രകടനമാണിത്. അയ്യപ്പനും വാവരുമായി യുദ്ധം
പിന്നീടാണ് അയ്യപ്പനും വാവരും തമ്മിലുള്ള യുദ്ധം. ഇതിനായി രണ്ടുപേര്‍ വേഷം കെട്ടി യുദ്ധരംഗം അഭിനയിക്കും. ഇതു കഴിയുമ്പോഴേക്കും പന്തലും അലങ്കാരങ്ങളും യുദ്ധം കഴിഞ്ഞാലെന്ന മട്ടില്‍ അലങ്കോലപ്പെട്ടിരിക്കും.
നേരം പുലരുമ്പോഴേക്കും ചടങ്ങുകളെല്ലാം അവസാനിക്കും. അയ്യപ്പന്‍ വിളക്കിന്‍റെ അവസാന ചടങ്ങ് തിരിയുഴിച്ചിലാണ്. ദേഹത്ത് എണ്ണപുരട്ടി കത്തിച്ച തിരികൊണ്ട് ഉഴിച്ചില്‍ നടത്തുന്നു. അഭ്യാസ പ്രധാനമായ പ്രകടനമാണിത്.