അയ്യപ്പന്‍ വിളക്ക്

WEBDUNIA|
കുരുത്തോലയും വാഴത്തടയും കൊണ്ട് ക്ഷേത്ര

അയ്യപ്പന്‍ വിളക്ക് നടത്താനുള്ള തീയതിയും ഒരു പൊതുസ്ഥലവും ( വയലോ പറമ്പോ മൈതാനമോ ക്ഷേത്രപരിസരമോ ആവാം) ആദ്യം നിശ്ഛയിക്കുന്നു.

അവിടെ ചെത്തിവെടുപ്പാക്കി ശുദ്ധിചെയ്തു പന്തല്‍കെട്ടി വാഴത്തടയും കുരുത്തോലയും കൊണ്ട് ശാസ്താക്ഷേത്രമുണ്ടാക്കുന്നു. നാടന്‍ കലാവിരുതിന്‍റെ ഉത്തമ നിദര്‍ശനമാണ് പന്തല്‍ കെട്ടും ക്ഷേത്രനിര്‍മ്മാണവും. ശാസ്താക്ഷേത്രത്തിന് ശബരിമലയിലേതു പോലെ 18 പടികളും ഉണ്ടാക്കാറുണ്ട്.

തൊട്ടടുത്തായി നാല് ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ടാക്കും. ഭഗവതി, ഗണപതി, സുബ്രഹ്മണ്യന്‍, ശിവന്‍ എന്നീ ദേവതകളുടെ ക്ഷേത്രങ്ങളാണു നടക്കുക പതിവ്.

പൂര്‍ണ്ണതോതിലുള്ള അയ്യപ്പന്‍ വിളക്കിന് ഇങ്ങനെ അഞ്ച് ക്ഷേത്രങ്ങളാണുണ്ടാവുക.അരവിളക്കാണെങ്കില്‍ അയ്യപ്പ ക്ഷേത്രവും ഭഗവതിയുടെയും ഗണപതിയുടെയും ഉപക്ഷേത്രങ്ങളുമാണുണ്ടാവുക. കാല്‍വിളക്കിന് അയ്യപ്പന്‍റെയും ഭഗവതിയുടെയും ക്ഷേത്രങ്ങളുണ്ടാകും.

അയ്യപ്പന്‍റെ അവതാരമഹിമ പ്രകീര്‍ത്തിക്കുന്ന "പാട്ട്' വിളക്കിന്‍റെ പ്രധാന ചടങ്ങാണ്. പാലാഴി മഥനം മുതല്‍ പാട്ട് തുടങ്ങും. അയ്യപ്പന്‍ ശബരിമലയിലേക്ക് യാത്രയാവുന്നതുവെരയുള്ള കഥയാണ് പാട്ടില്‍.

വിളക്ക് നടത്തുന്ന സംഘങ്ങള്‍

അയ്യപ്പന്‍ വിളക്ക് നടത്തുന്നത് പരിചയസമ്പന്നരായ ചില സംഘങ്ങളാണ്. ദിവസം കുറിച്ച് , മുന്‍കൂര്‍ പണം നല്‍കി കരാറാക്കിയാല്‍ അയ്യപ്പന്‍ വിളക്കിനു വേണ്ട എല്ലാ ഏര്‍പ്പാടുകും ഇവര്‍ ചെയ്യും.

വാദ്യങ്ങളും പൂജാദ്രവ്യങ്ങളും പാട്ടുകരും എല്ലാം ഇവരുടെ കൂടെകാണും.വിളക്കിനു വേണ്ട, പൂജാരി, ഗുരുസ്വാമി, കോമരം മേളക്കാര്‍, കുരുത്തോലയും വാഴത്തടയുമുപയോഗിച്ച് അമ്പലമുണ്ടാക്കുന്ന വിദワര്‍ എല്ലാം കരാര്‍ പിടിച്ച സംഘത്തിന്‍റെ ചുമതലയില്‍പെടും. കോഴിക്കോട് ബാലുശേരി, വള്ളിക്കുന്ന്, മള്ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് പേരുകേട്ട വിളക്ക് നടത്തിപ്പുകാര്‍.

എന്നാല്‍ കോഴിക്കോട്ടെ മാനഞ്ചിറ പറയഞ്ചേരി അയ്യപ്പന്‍ വിളക്കുകളില്‍ ഇവ്യയോരൊന്നും ഒറോസംഘക്കാരെ ഏല്‍പ്പിക്കുകയാണ് പതിവ്. വാദ്യത്തിന് ഒരുകൂട്ടര്‍ പാട്ടിന്‍ മട്ടൊരു കൂട്ടര്‍ എന്നിങ്ങനെ

വിളക്കിന് വേണ്ട പണം പിരിവും വാഴത്തട കുരുത്തോല തുടങ്ങിയ സാധനസാമഗ്രികള്‍ സജ്ജീകരിക്കലും മാത്രമാണ് വിളക്ക് നടത്തുന്ന കമ്മിറ്റക്കാരുടെ ചുമതല.

പുലര്‍ച്ചെ ആറു മുതല്‍ പിറ്റേന്നു പുലര്‍ച്ചെ ആറു വരെയാണ് അയ്യപ്പന്‍ വിളക്കിന്‍റെ നടത്തിപ്പ്. ആദ്യം ഗണപതി ഹോമം. പിന്നെ കുരുത്തോലയും വാഴത്തടയുംകൊണ്ട് ക്ഷേത്ര സങ്കല്പമുണ്ടാക്കലാണ്. ഉച്ചയോടെ ഈ ജോലി തീരും. അതു കഴിഞ്ഞാല്‍ ഉച്ചപൂജ. പിന്നെ സമൃദ്ധമായ പൊതു സദ്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :