അയ്യപ്പന്‍ വിളക്ക്

WEBDUNIA|
പാലക്കൊമ്പ് എഴുന്നെള്ളിപ്പ

വൈകുന്നേരം ക്ഷേത്രാങ്കണത്തിലേക്ക് ഭഗവതിയെ ആവാഹിച്ചു കൊണ്ടുവരുന്ന പാലക്കൊമ്പ് എഴുന്നെളളത്ത് നടക്കും. ഭഗവതിയുടെ വൃക്ഷമായ പാലക്കൊമ്പ് മുറിച്ച് സമീപത്തുള്ള ക്ഷേത്രപരിസരത്ത് നേരത്തെ തന്നെ കുഴിച്ചിടും .

.വിളക്കു നടത്തുന്ന പ്രദേശത്തു നിന്നും കൊട്ടും വാദ്യവും ആരവങ്ങളുമില്ലാതെ പാലക്കൊമ്പ് കുഴിച്ചിട്ട ക്ഷേത്രസന്നിധിയിലേക്ക് യാത്ര പുറപ്പെടും. ഈ ചടങ്ങ് ഏതാണ്ട് നാലു മണിക്കാണ് നടക്കുക.

പിന്നെ തോറ്റം ചൊല്ലല്‍. വെളിച്ചപ്പാടിന്‍റെ അരുളപ്പാടുകള്‍. ഈ സമയത്ത് ചെണ്ടയും വാദ്യാഘോഷങ്ങളും താളത്തിനൊപ്പം അയ്യപ്പ തിന്തകതോം തോം എന്ന ചുവടുവെയ്പുകളും ഉണ്ടാക്കിയിരിക്കും.

പാലക്കൊമ്പില്‍ നിന്നും ഒരു ചെറിയ കമ്പ് മുറിച്ചെടുത്ത് അതില്‍ ചുവന്നപട്ട് ചുറ്റി ഭഗവതിയെ സങ്കല്പിച്ച്, ശോഭായാത്രയായി അത് പന്തലിലേക്കു കൊണ്ടുവരികയാണ് അടുത്ത ചടങ്ങ്.

പട്ടുചുറ്റിയ കമ്പ് പിടിക്കുന്നത് വിളക്കു നടത്തുന്ന കമ്മിറ്റിക്കാരുടെ അവകാശമാണെന്നാണ് വെപ്പ്. അയ്യപ്പനെ സങ്കല്പിച്ച് ചുരിക, സുബ്രഹ്മണ്യനെ സങ്കല്പിച്ച് ശൂലം, ശിവനെ സങ്കല്പിച്ച് ചിലമ്പ് എന്നിവയും എഴുന്നള്ളിക്കും.

താലപ്പൊലിയും ശംഖനാദവും ചെണ്ടമേളവും തോറ്റം പാട്ടും ശരണംവിളികളും കോമരങ്ങളുടെ വെളിച്ചപ്പാടലുകളും പാലക്കൊമ്പെഴുന്നെള്ളിപ്പിന്മാറ്റു കൂട്ടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :