ചൈനീസ് മാന്ത്രിക ബന്ധനം

PRATHAPA CHANDRAN|
കുട്ടിക്ക് പേടി കിട്ടി...ക്ഷേത്രത്തില്‍ ചെന്ന് ഒരു ചരട് ജപിച്ചു കെട്ടിയതില്‍ പിന്നെയാ സമാധാനമായത്, കേരള ഗ്രാമങ്ങളില്‍ പണ്ടൊക്കെ മിക്കവാറും എല്ലാവരും ഒരു തവണയെങ്കിലും ഈ പറച്ചിലിന് ചെവികൊടുത്തിരിക്കും. നമ്മുടെ നാട്ടില്‍ മാത്രമല്ല ഇത്തരത്തില്‍ ചരടുകൊണ്ട് മാന്ത്രിക സിദ്ധിയുണ്ടാക്കുന്നത്. ചരടുകൊണ്ട് മാന്ത്രികവലയം തീര്‍ക്കാന്‍ ചൈനീസ് ഫെംഗ്ഷൂയിക്കും കഴിയും.


ചൈനീസ് ഭാഗ്യ ബന്ധനം സൂക്ഷിക്കുന്നവര്‍ക്ക് സമ്പത്തിനു സംരക്ഷണം ലഭിക്കുമെന്നും ഭാഗ്യാ‍നുഭവങ്ങള്‍ ഉണ്ടാവുമെന്നുമാണ് പൊതുവെ ഉള്ള വിശ്വാസം





ചൈനീസ് ഫെംഗ്ഷൂയിയിലെ പഴക്കം ചെന്ന വിശ്വാസങ്ങളിലൊന്നാണ് ‘ഭാഗ്യ കെട്ടു’കളുമായി (ഭാഗ്യബന്ധനം) ബന്ധപ്പെട്ടുള്ളത്. സില്‍ക്ക് നൂലുകളില്‍ കെട്ടുകള്‍ തീര്‍ത്ത് അതിമനോഹര രൂപങ്ങളാക്കുന്ന രീതിയാണിത്. ഇത് വെറുമൊരു കൌതുക വസ്തുവല്ല, മറിച്ച് ഒരു ഭാഗ്യ വസ്തുവാണ്.

ചൈനീസ് ഭാഗ്യ ബന്ധനം സൂക്ഷിക്കുന്നവര്‍ക്ക് സമ്പത്തിനു സംരക്ഷണം ലഭിക്കുമെന്നും ഭാഗ്യാ‍നുഭവങ്ങള്‍ ഉണ്ടാവുമെന്നുമാണ് പൊതുവെ ഉള്ള വിശ്വാസം. മുറികളില്‍ തൂക്കിയിടാവുന്ന രീതിയിലുള്ളതും കീചെയിന്‍ രൂപത്തിലുള്ളതും ആഭരണങ്ങളായും ഈ ഭാഗ്യവസ്തു ലഭ്യമാണ്.

ആയിരക്കണക്കിനു മുമ്പ് ചൈനയിലെ ടാംഗ് സോംഗ് പരമ്പരയാണ് ‘ഭാഗ്യ കെട്ടുകള്‍’അവതരിപ്പിച്ചത്. പീന്നീട്, മിംഗ് ക്വിംഗ് പരമ്പര ഇത് സാര്‍വത്രികമാക്കി തിര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :