ഉണര്‍വിന്‍റെ പോരാളി, ഡ്രാഗണ്‍

PROPRO
ഡ്രാഗണ്‍ ചൈനയുടെ സാംസ്കാരിക പ്രതീകങ്ങളിലൊന്നാണ്. മനുഷ്യര്‍ക്ക് പറ്റാത്ത പലതും ഡ്രാഗണ് സാധിക്കുമെന്നാണ് ചൈനീസ് വിശ്വാസം. പ്രകൃതി ശക്തികളെ നിയന്ത്രിക്കാന്‍ കഴിവുള്ള ഡ്രാഗണ് കാലാവസ്ഥയെ പോലും വരുതിയിലാക്കാനുള്ള കഴിവ് ഉണ്ടെന്ന് കരുതിപ്പോരുന്നു.

ഡ്രാഗണ്‍ ശക്തനായ ഒരു ഫെംഗ്ഷൂയി കഥാപാത്രമാണ്. ‘യാന്‍’ ഊര്‍ജ്ജത്തിന്‍റെ സ്രോതസാണ് ഡ്രാഗണെന്ന് വിദഗ്ധര്‍ പറയുന്നു. ഫെംഗ്ഷൂയിയില്‍ ഡ്രാഗണെ വിജയത്തിന്‍റെയും സമൃദ്ധിയുടെയും പ്രതിനിധിയായാണ് കാണുന്നത്.

ഡ്രാഗണ്‍ കിഴക്ക് ദിക്കിന്‍റെ പ്രതിനിധിയാണ്. അതിനാല്‍, ഡ്രാഗണെ വയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലവും അതു തന്നെ. കിഴക്ക് ദിക്കില്‍ വച്ചിരിക്കുന്ന ഡ്രാഗണ്‍ ആരോഗ്യകരമായ ഊര്‍ജ്ജം പ്രസരിപ്പിക്കുന്നത് താമസക്കാര്‍ക്ക് വിജയവും സമൃദ്ധിയും കൈവരുത്തും.

PRATHAPA CHANDRAN|
ഫെംഗ്ഷൂയി ഡ്രാഗണ് വീട്ടില്‍ എല്ലായിടത്തും വയ്ക്കുന്നത് ഉചിതമല്ല. ഡ്രാഗണ്‍ കര്‍മ്മോത്സുകതയുടെ പ്രതിനിധിയാണ്. അതിനാല്‍, ശാന്തത ആഗ്രഹിക്കുന്ന ഇടങ്ങള്‍, കിടപ്പ് മുറി, തുടങ്ങിയ സ്ഥലത്ത് ഈ ഉണര്‍വിന്‍റെ പോരാളിയെ വയ്ക്കാതിരിക്കുന്നതാണ് ഉത്തമം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :