വീട്ടിൽനിന്നും നെഗറ്റീവ് എനർജിയെ ഓടിക്കാൻ ഉപ്പ്, ചെയ്യേണ്ടത് ഇത്രമാത്രം !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (16:42 IST)
പോസിറ്റീവ് നെഗറ്റീവ് എനർജികൾ എവിടെയും നമ്മേ ചുറ്റി എപ്പോഴും ഉണ്ടാകും. ഈ എനർജികളുടെ ഏറ്റക്കുറച്ചിലുകളാണ് നമ്മൂടെ ജീവിതത്തിലെ മുന്നോട്ടുള്ള ഗതിയിൽ സന്തോഷ സന്താപങ്ങളായി വരിക. നെഗറ്റീവ് എനർജി നമുക്ക് ചുറ്റും ഭ്രഹ്മണം ചെയ്യുന്നത് ദോഷകരമാണ്.

നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ ഫെങ്ഷുയിയിൽ പറയുന്ന പ്രധാനപ്പെട്ട ഒരു മാർഗമാണ് ഉപ്പ് കിഴി. വീട്ടിലും സ്ഥാപനങ്ങളിലുമെല്ലാം നെഗറ്റീവ് എനർജിയെ അകറ്റി നിർത്താൻ ഈ വിദ്യയിലൂടെ സാധിക്കും.

ഉപയോഗിയ്ക്കാത്ത നല്ല വൃത്തിയുള്ള ചുവന്ന തുണിയെടുക്കുക. ചുവന്ന പട്ട് തുണിയാനെങ്കിൽ കൂടുതൽ നല്ലതാണ്. ഇതില്‍ അല്‍പം ഉപ്പു കിഴി പോലെ കെട്ടി വീട്ടില്‍ ഏതെങ്കിലും മൂലയിൽ സ്ഥാപിക്കാം. ഇത് നെഗറ്റീവ് എനർജിയെ ഇല്ലാതാക്കാൻ സഹായിക്കും. മറ്റുള്ളവർ താമസിച്ച വീടുകൾ താമസത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഇത് ചെയ്യാതിരിക്കാൻ മറക്കരുത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :