എതിരുകളെ നേരിടാന്‍ ഫെംഗ്ഷൂയി പീരങ്കി

PROPRO
വീടിന്‍റെ അല്ലെങ്കില്‍ വ്യവസായ സ്ഥാപനത്തിന്‍റെ ചുറ്റുപാടുകളും നിങ്ങളുടെ ഉന്നതിയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്നാണ് ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രം പറയുന്നത്. നിങ്ങളുടെ ജീവിതം വിപരീത ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന ചുറ്റുപാടുകളിലാണ് എന്നു കരുതി വിലപിക്കേണ്ട കാര്യവുമില്ല എന്നും ഫെംഗ്ഷൂയി പറയുന്നു.

വീടിന്‍റെ പ്രധാന വാതിലിനു മുന്നില്‍ മറ്റൊരു വലിയ കെട്ടിടം വന്നു എന്ന് കരുതുക. നിങ്ങളുടെ വീട്ടിലേക്കുള്ള നല്ല ഊര്‍ജ്ജത്തിന്‍റെ പ്രവാഹം തടസ്സപ്പെടുകയാണിവിടെ. ഇതിനെതിരെ എന്തു ചെയ്യാ‍നാവും. ഒരു ഫെംഗ്ഷൂയി പീരങ്കി വീട്ടില്‍ സ്ഥാപിച്ചാല്‍ മതി എന്നായിരിക്കും വിദഗ്ധരുടെ മറുപടി. ഈ പീരങ്കി നിങ്ങളുടെ വീടിനുള്ളിലേക്ക് വരുന്ന എല്ലാ വിപരീത ഊര്‍ജ്ജത്തെയും നശിപ്പിക്കും.

ഇതേപോലെ, ദൃഷ്ടിദോഷം, വഴിമുട്ടിലെ വീട് എന്നീ പ്രശ്നങ്ങള്‍ക്കും ഫെംഗ്ഷൂയി പീരങ്കി പരിഹാരമാവും.

കെട്ടിടത്തിനു മുന്നില്‍ ഉള്ള ആന്‍റിന, വൃക്ഷങ്ങള്‍‍, ട്രാന്‍സ്ഫോര്‍മറുകള്‍, ഇലക്ട്രോണിക് പ്രസരണികള്‍ എന്നിവയെല്ലാം വീടുകളിലേക്കും ഓഫീസുകളിലേക്കും ഉള്ള നല്ല ഊര്‍ജ്ജത്തിന്‍റെ പ്രവാഹം തടസ്സപ്പെടുത്തിയേക്കാം. ഇത്തരം പ്രശ്നങ്ങളെല്ലാം ഫെംഗ്ഷൂയി പീരങ്കി സ്ഥാപിക്കുന്നതിലൂടെ മറികടക്കാനാവുമെന്നാണ് വിശ്വാസം.

വളരെയധികം ശ്രദ്ധയോടു കൂടിമാത്രമേ ഫെംഗ്ഷൂയി പീരങ്കികള്‍ സ്ഥാപിക്കാവൂ എന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ശരിയായ സ്ഥാനത്ത് അല്ല വയ്ക്കുന്നത് എങ്കില്‍ വിപരീത ഫലമായിരിക്കും പീരങ്കി സമ്മാനിക്കുന്നത്. പീരങ്കി നല്ല ഊര്‍ജ്ജ പ്രവാഹത്തിന് തടസ്സമായി നില്‍ക്കുന്ന നിമ്മിതികള്‍ക്കോ വൃക്ഷലതാദികള്‍ക്കോ നേരെ തിരിച്ച് ജനാലകളില്‍ സ്ഥാപിക്കുന്നതാണ് ഉത്തമം.

WEBDUNIA| Last Modified വ്യാഴം, 18 ജൂണ്‍ 2009 (19:16 IST)
വീട്ടുടമസ്ഥനെയോ മറ്റ് ആളുകളെയോ അഭിമുഖീകരിക്കുന്ന രീതിയിലാവരുത് പീരങ്കി സ്ഥാപിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ആളുകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ സുനിശ്ചിതമാണെന്ന് ഫെംഗ്ഷൂയി ആചാര്യന്‍‌മാര്‍ അഭിപ്രായപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :