സ്വകാര്യതയ്ക്ക് നിറം നല്‍കാന്‍

PTI
ഇന്ത്യന്‍ സ്ത്രീയുടെ ഏറ്റവും സ്വകാര്യമായ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് ആകര്‍ഷകത്വം കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് വിദേശത്തെ പ്രമുഖ കമ്പനികള്‍. സ്ത്രീയുടെ വസ്ത്ര സങ്കല്‍പ്പങ്ങളില്‍ ഏറ്റവും ആദ്യം അടിവസ്ത്രങ്ങളെ എത്തിക്കുകയാണ് ഈ കമ്പനികളുടെ ലക്‍ഷ്യം.

ഇന്ത്യന്‍ വസ്ത്രവ്യാപാര രംഗത്ത് സ്ത്രീകള്‍ അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അധികമൊന്നും പ്രാധാന്യം നല്‍കുന്നില്ല എന്നതാണ് സത്യം. വിദേശ ബ്രാന്‍ഡുകള്‍ നാടകളും ഫ്രില്ലുകളും വച്ച് മനോഹാരിത കൂട്ടി ഇറക്കുന്ന ലക്‍ഷ്വറി അടിവസ്ത്രങ്ങള്‍ക്ക് പലപ്പോഴും ഫാഷന്‍ റാമ്പ് വിട്ടാല്‍ ഡിസൈനറുടെ വാര്‍ഡ്റോബില്‍ തന്നെ കാലം കഴിക്കേണ്ട അവസ്ഥയായിരുന്നു നില നിന്നിരുന്നത്.

എന്നാല്‍, ഇപ്പോള്‍ ഈ പ്രവണത മാറിവരുന്നതായാണ് വിദേശ കമ്പനികളുടെ കണ്ടെത്തല്‍. ഇന്ത്യന്‍ വനിതകള്‍ ഫ്രില്ലും ലേസും വച്ച അടിവസ്ത്രങ്ങള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് വിപണിയിലെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു. വളരുന്ന ഈ വിപണിക്കൊത്ത് നീങ്ങാനാണ് വിദേശ ബ്രാന്‍ഡുകളും ഇഷ്ടപ്പെടുന്നത്.

ഇപ്പോഴത്തെ അനുകൂല ചലനം മുതലാക്കാനായി പ്രമുഖ ഫ്രഞ്ച് കമ്പനി ഇറ്റാം പാന്‍റലൂണുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. അതുപോലെ തന്നെ ഇറ്റാലിയന്‍ ബ്രാന്‍ഡ് ലാ പാര്‍ലയും സാന്നിധ്യം ഉറപ്പിച്ച് കഴിഞ്ഞു.

ഇന്ത്യന്‍ കമ്പനികളും മേഖലയില്‍ പുത്തന്‍ കാല്‍വയ്പ്പ് നടത്തുകയാണ്. റേമണ്ട്സ് സ്ത്രീകളുടെ ലക്‌ഷ്വറി അടിവസ്ത്ര നിര്‍മ്മാണത്തില്‍ ശ്രദ്ധ വച്ചുതുടങ്ങി. കാലിഫോര്‍ണിയയില്‍ നിന്ന് ഒരു വിദേശ ഇന്ത്യന്‍ ഓണ്‍ലൈന്‍ ലക്‍ഷ്വറി അടിവസ്ത്ര വിപണന പോര്‍ട്ടല്‍ ഫെബ്രുവരിയോടെ തുടങ്ങുമെന്നും സൂചനയുണ്ട്.

PRATHAPA CHANDRAN|
ഇന്ത്യന്‍ അടിവസ്ത്ര വിപണിക്ക് 3000 കോടി രൂപയുടെ വലുപ്പമാണ് ഉള്ളത്. ഇത് വര്‍ഷംതോറും പത്ത് ശതമാനം വളരുന്നു എന്നും കണക്കാക്കപ്പെടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :