ഫാഷന്‍ വുഡ് അഥവാ ബോളിവുഡ്

IFM
ബോളിവുഡ് ഫാഷന്‍റെ പുതിയ ശീലങ്ങളിലാണിപ്പോള്‍. ഫാഷന്‍ സ്വന്തം വ്യക്തിത്വത്തെ അങ്ങേയറ്റം പ്രതിഫലിപ്പിക്കണമെന്ന വാശിയിലാണ് ബോളിവുഡ് സുന്ദരികള്‍. കങ്കണാ റെണാവത്ത് ആയാലും ഇഷ കോപ്പിക്കര്‍ ആയാലും ഫാഷന്‍ വ്യക്തിത്വം കാത്ത് സൂക്ഷിക്കാന്‍ നിര്‍മ്മാതാക്കളോട് ബലം പിടിക്കാന്‍ പോലും തയ്യാറാണ്.

ഫാഷന്‍റെ പുതിയ നയങ്ങള്‍ സിനിമ സെറ്റിലും അവതരിപ്പിക്കാന്‍ ബോളിവുഡ് സുന്ദരികള്‍ മടിക്കുന്നില്ല. ഉദാഹരണത്തിന് ‘ഫാഷന്‍’ എന്ന സിനിമയില്‍ കങ്കണ റണാവത് സ്വന്തം ഫാഷന്‍ ഡിസൈനറായ റിക്ക് റോയിയെ ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

ഫാഷന്‍റെ നിര്‍മ്മാണ കമ്പനിയായ യുടിവി താരങ്ങള്‍ക്കായി നരേന്ദ്ര കുമാര്‍ എന്ന ഡിസൈനറെ ആണ് നിയോഗിച്ചത്. എന്നാല്‍, കങ്കണ സ്വന്തം ഫാഷന്‍ ആവശ്യങ്ങള്‍ അറിയാവുന്ന റിക്കിനെ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ നിര്‍മ്മാതാക്കള്‍ വഴങ്ങുകയായിരുന്നു.

ഹലോ ഡാര്‍ലിംഗില്‍ ഇഷാ കോപ്പിക്കര്‍ ചെയ്തതും ഇത് തന്നെ. ഈ സിനിമയില്‍ ഇഷയുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തത് അവരുടെ തന്നെ ഡിസൈനറായ റെസ്സ ആയിരുന്നു. ഈ സിനിമയില്‍ ഇഷ, സെലീന്‍ ജയ്‌റ്റിലി, ഗുല്‍ പനഗ് എന്നിവര്‍ക്കായി നിര്‍മ്മാതാക്കള്‍ ഷെഫാലി ഗുപ്തയെ നിശ്ചയിച്ചപ്പോഴായിരുന്നു റെസ്സയുടെ കടന്നുകയറ്റം.

PRATHAPA CHANDRAN|
എന്തായാലും ബോളിവുഡ് സുന്ദരികള്‍ പിടിച്ചിടം തന്നെയാണ് ജയിക്കുന്നത്. സ്വന്തം ഫാഷന്‍ ഡിസൈനര്‍‌മാരെ ഉപയോഗിക്കുന്നത് സിനിമയെ കൂടുതല്‍ പ്രൊമോട്ട് ചെയ്യുമെന്നാണ് ഇവരുടെ പക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :