പെസഹ: മരണ ദൂതനില്‍ നിന്നുള്ള രക്ഷ

WEBDUNIA|

ക്രൈസ്തവരുടെ വിശുദ്ധവും ത്യാഗനിര്‍ഭരവുമായ ആഘോഷമാണ് പെസഹ. ക്രിസ്തുവിന്‍െറ അവസാനത്തെ അത്താഴ ദിനത്തിന്‍െറ പുണ്യസ്മരണ ലോകമാകമാനമുള്ള ക്രിസ്തുമതവിശ്വാസികള്‍ ഈ ദിവസത്തില്‍ പുതുക്കുന്നു.

മരണദൂതനില്‍ നിന്നും ഈജിപ്തിലുണ്ടായിരുന്ന ഇസ്രായേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്മാരെ ദൈവം രക്ഷിച്ചതിന്‍െറ ആദരസൂചകമായാണ് പെസഹ ആചരിക്കാന്‍ തുടങ്ങിയതെന്നു പയഴനിയമത്തില്‍ പറയുന്നു. അന്നുമുതല്‍ കടിഞ്ഞൂല്‍ പുത്രന്മാരുടെ പേരില്‍ ഇസ്രായേല്‍ ജനത ദൈവത്തിനും കാഴ്ച അര്‍പ്പിക്കാന്‍ തുടങ്ങി.

പെസഹ ദിവസം യേശു

""ഇത് നിങ്ങള്‍ക്ക് വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്‍െറ ശരീരം''

യേശു ജറുസലെമിലേക്കു യാത്രയായി. യേശുവിനെ ബഹുമാനിക്കാന്‍ ജനങ്ങള്‍ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചു. വയലില്‍ നിന്നും പച്ചിലക്കൊന്പുകള്‍ മുറിച്ചു നിരത്തി. അവന്‍െറ മുന്പിലും പിന്പിലും നിന്നിരുന്നവര്‍ വിളിച്ചു പറഞ്ഞു;

ഹോസാന, കര്‍ത്താവിന്‍െറ നാമത്തില്‍ വരുന്നവന്‍. അനുഗൃഹീതന്‍! അത്യുന്നതങ്ങളില്‍ ഹോസാന! (മര്‍ക്കോ 11: 1-10)
പെസഹാ ദിനത്തില്‍ യേശു ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിനിരുന്നു. യേശു അരുളി ചെയ്തു: ""ദൈവരാജ്യം വരുന്നതുവരെ ഇനി ഞാന്‍ പെസഹാ ഭക്ഷിക്കുകയില്ല''

തുടര്‍ന്ന് യേശു അപ്പമെടുത്ത്, കൃതജ്ഞതാ സ്തോത്രം ചൊല്ലി അപ്പം മുറിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു: ""വാങ്ങി ഭക്ഷിക്കുവിന്‍. ഇതു നിങ്ങള്‍ക്കു വേണ്ടി അര്‍പ്പിക്കപ്പെടുന്ന എന്‍െറ ശരീരമാകുന്നു...'' (ലൂക്കാ 22: 7-20)




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :