ഓമനക്കൈയിലൊലീവില കമ്പുമായ്

ഓശാന ഞായര്‍ !ഓശാന പെരുന്നാള്‍ !

WEBDUNIA|

ഓശാന ഞായര്‍ !ഓശാന പെരുന്നാള്‍ !

ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ് ഓശാന ഞായര്‍. പാം സണ്‍ ഡേ എന്നും ഇത് അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക് യാത്ര ചെയ്തതിന്‍റെ ഓര്‍മ്മയ്ക്കാണ് ഓശാനപ്പെരുനാള്‍ ആഘോഷിക്കുന്നത്.

കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ആഘോഷത്തൊടെ ക്രൈസ്തവ സമൂഹം വിശുദ്ധവാരാചരണം തുടങ്ങി.

കുരിശാരോഹണത്തിനു മുമ്പ് ഒരിക്കല്‍ യേശുദേവന്‍ കഴുതപ്പുറത്ത് ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ് ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്.

പെരുനാളിനോട് അനുബന്ധിച്ച് വിശ്വാസികള്‍ കുരുത്തോലയുമായി ഘോഷയാത്ര നടത്തും. രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :