ഈസ്റ്റര്‍മുട്ടകള്‍ക്ക് പ്രചാരമേറുന്നു

WEBDUNIA|


കൊച്ചി: അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകളാണ് ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേകത. പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനിക്കുന്നത് കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്.

പാശ്ചാത്യരടെ വിശ്വാസമനുസരിച്ച് മുട്ടയുടെ പ്രകൃതിയുടെ പുനര്‍ജന്മത്തിന്‍റെ പ്രതീകമാണ്. ദൈവ പുത്രന്‍റെ ഉയര്‍ത്തെഴുന്നേല്പിന്‍റെ പ്രതീകമാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍.

പഞ്ചസാരപാവും നാരങ്ങാനീരും ചോക്ളേറ്റും ഉപയോഗിച്ചാണ് ഈസ്റ്റര്‍മുട്ടയുടെ തോടുകള്‍ ഉണ്ടാക്കുക. മുട്ടയ്ക്കുള്ളില്‍ മിഠായിയും പാവയും വര്‍ണക്കടലാസുകളും നിറയ്ക്കും.

മുട്ടത്തോടിന് നിറം നല്‍കി ഐസ്ക്രീം കൊണ്ട് അലങ്കരിച്ച് വര്‍ണ റിബണും കെട്ടിയാണ് ഈസ്റ്റര്‍ മുട്ടകള്‍ ഒരുക്കുക. ഈസ്റ്റര്‍ ദിനത്തില്‍ അലങ്കരിച്ച മുട്ടകള്‍ സമ്മാനിക്കുന്നതും സൂക്ഷിക്കുന്നതും അപകടങ്ങളെ ഒഴിവാക്കി ഐശ്വര്യം സമ്മാനിക്കുമെന്നാണ് വിശാസം. ചിത്രപ്പണികള്‍ ചെയ്ത വ്യത്യസ്തമായ ഈസ്റ്റര്‍ മുട്ടകള്‍ ലഭ്യമാക്കാനായി വന്‍കിട ഹോട്ടലുകളും ബേക്കറികളും രംഗത്തുണ്ട്.

വിരുന്നിന് കുടുംബസമേതം എത്തുന്ന പ്രിയപ്പെട്ടവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും സമ്മാനിക്കാനായി ഈസ്റ്റര്‍മുട്ടകളും ഒരുക്കിയാണ് കേരളത്തിലെ ക്രൈസ്തവരും ഇപ്പോള്‍ ഈസ്റ്ററിനെ വരവേല്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :