സ്വയംഭോഗം ചെയ്താല്‍ പുറം‌വേദന വരുമോ? ബീജം തീര്‍ന്നുപോകുമോ?

ഡോക്‍ടര്‍, സ്വയംഭോഗം, ബീജം, ശുക്ലം, പുറം‌വേദന, ലൈംഗികത, Back Pain, Doctor, Semen, Masturbation
Last Modified വെള്ളി, 8 മാര്‍ച്ച് 2019 (16:17 IST)
ചോദ്യം: വളരെ ആശങ്കയോടെയാണ് ഞാന്‍ ചോദ്യം ചോദിക്കുന്നത്. എനിക്ക് 28 വയസായി. 15 വയസുമുതല്‍ സ്ഥിരമായി സ്വയം‌ഭോഗം ചെയ്യുന്നയാളാണ്. അടുത്തകാലത്തായി എനിക്ക് കടുത്ത പുറം‌വേദന അനുഭവപ്പെടുന്നു. പല ഡോക്‍ടര്‍മാരെയും കാണിച്ചിട്ടും ഫലമൊന്നുമില്ല. കൂട്ടുകാര്‍ പറയുന്നു ഞാന്‍ പതിവായി സ്വയം‌ഭോഗം ചെയ്യുന്നതുകൊണ്ടാണ് പുറം‌വേദന വന്നതെന്ന്. മാത്രമല്ല, സ്വയം‌ഭോഗം അമിതമായി ചെയ്താല്‍ ബീജം തീര്‍ന്നുപോകുമെന്നും അവര്‍ പറയുന്നു. എനിക്കൊരു കാമുകിയുണ്ട്. അധികം വൈകാതെ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അവളുമായുള്ള ലൈംഗികജീവിതം എനിക്ക് സുഗമമായി നടത്താന്‍ കഴിയുമോ?

ഉത്തരം: നിങ്ങള്‍ കാമുകിയെ ഉടന്‍ തന്നെ വിവാഹം ചെയ്യുക. എന്നിട്ട് ഒരു മനോഹരമായ ദാമ്പത്യജീവിതം നയിക്കുക. മേല്‍‌പ്പറഞ്ഞ ആശങ്കകള്‍ക്കൊന്നും ഒരു അടിസ്ഥാനവുമില്ല. സ്വയം‌ഭോഗവും നിങ്ങളുടെ പുറം‌വേദനയും തമ്മില്‍ ഒരു ബന്ധവുമില്ല. ഒരു നല്ല ഡോക്‍ടറെ കണ്ടാല്‍ പു‌റം‌വേദനയ്ക്കുള്ള ശാശ്വത പരിഹാരം അദ്ദേഹം നിര്‍ദ്ദേശിക്കും. സ്വയം‌ഭോഗം ഒരു ആരോഗ്യപ്രശ്നവും നിങ്ങള്‍ക്കുണ്ടാക്കില്ല. ബീജം തീര്‍ന്നുപോകുമോയെന്നൊക്കെയുള്ള സംശയം നല്ല തമാശയാണ്. അങ്ങനെയൊന്നും സംഭവിക്കുകയില്ല. പിന്നെ ഏത് കാര്യവും അമിതമായാല്‍ ദോഷമാണെന്ന് അറിയാമല്ലോ. ക്രിയാത്‌മകമായ ചിന്തകളിലേക്ക് മനസിനെ നയിക്കുക. ഒറ്റയ്ക്കായിരിക്കുന്ന സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുക. നല്ല ദിനങ്ങള്‍ ആശംസിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ...

സ്ത്രീകളേക്കാള്‍ വെള്ളം കുടിക്കേണ്ടത് പുരുഷന്‍മാര്‍; കാരണം ഇതാണ്
മുതിര്‍ന്നയാള്‍ ഒരു ദിവസം ശരാശരി മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധര്‍ ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ...

World Tuberculosis Day 2025: 150വര്‍ഷത്തോളം പഴക്കമുള്ള ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം. മനുഷ്യശരീരത്തിലെ ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ...

World Tuberculosis Day: ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയണം
മാര്‍ച്ച് 24 ഇന്ന് ലോക ക്ഷയരോഗ ദിനം. ചില്ലറക്കാരനല്ല ഈ മൈക്കോബാക്ടീരിയം ട്യൂബര്‍കുലോസിസ് ...

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?

ഉള്ളി പച്ചയ്ക്ക് കഴിച്ചാൽ ഇത്രയും ആരോഗ്യഗുണങ്ങളോ?
പച്ചയ്ക്ക് കഴിക്കുന്ന സവാള നമ്മുടെ ആരോഗ്യത്തിന് എത്രമാത്രം പ്രയോജനകരമാണെന്ന് നോക്കാം.

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?

പ്രമേഹം തിരിച്ചറിയുന്നതെങ്ങനെ?
രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ ഒരു വ്യക്തിക്ക് ഉയർന്ന രക്തത്തിലെ പഞ്ചസാര ഉള്ള ഒരു ...