കമ്പിത്തിരി പൂത്തിരി മത്താപ്പൂ

WDWD
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആഹ്ളാദകരമാണ് ദീപാവലി. നിരത്തായ നിരത്തൊക്കെ പടക്കക്കടകള്‍ കൊണ്ടു നിറയും.

കമ്പിത്തിരി പൂത്തിരി മത്താപ്പൂ കുരവപ്പൂ മുളകുപടക്കം കുറ്റിപ്പടക്കം, മാലപ്പടക്കം, മുക്കുപടക്കം, കുടച്ചക്രം, പാമ്പിന്‍ഗുളിക, റോക്കറ്റ്, ഓലപ്പടക്കം, അമിട്ട് അങ്ങനെ തരത്തിലും വിലയിലും മെച്ചവും ഗുണവുമേറുന്ന ദീപാവലിക്കോപ്പുകള്‍ നിങ്ങളെ കാത്തിരിക്കുന്നു. വരൂ, തിരഞ്ഞെടുക്കൂ എന്ന് കച്ചവടക്കാര്‍ നിങ്ങളെ മാടിമാടി വിളിക്കുന്നു.

മുതിര്‍ന്നവര്‍ക്കിടയിലാണ് പടക്കത്തിന് പ്രിയം. പന്ത്രണ്ടിനുമേല്‍ പ്രായം ഉള്ള കുട്ടികള്‍ക്കാണ് പടക്കത്തോട് ആവേശം. കൊച്ചു കുട്ടികളില്‍ പെണ്‍കുട്ടികള്‍ക്ക് കന്പിത്തിരിയും ആണ്‍കുട്ടികള്‍ക്ക് തോക്കും പൊട്ടാസുമാണ് പ്രിയം.

സിനിമയിലെ നായകനെയും വില്ലനെയും അനുകരിച്ച് ആത്മാവിഷ്കാരം നടത്തുന്നതിലാണ് കുട്ടിക്കുറുന്പന്മാര്‍ ആഹ്ളാദിക്കുന്നത്. മുഖത്ത് പൂത്തിരി കത്തിച്ചതുപോലെ പെണ്‍കുട്ടികള്‍ കൈയില്‍ മത്താപ്പൂവുമായി നൃത്തംചെയ്യും.

ദീപാവലിത്തലേന്ന് രാത്രിയിലാണ് പടക്കവും മത്താപ്പൂവുമൊക്കെ കത്തിക്കുക. അന്ന് രാത്രി മുഴുവന്‍ കുട്ടികളും മുതിര്‍ന്നവരും വീടിനു വെളിയിലാവും. കുട്ടികളും മുതിര്‍ന്ന പുരുഷന്മാരും പടക്കങ്ങള്‍ക്ക് തീ കൊടുക്കുന്പോള്‍ അവയില്‍ അത്ഭുതമൂറുന്ന കണ്ണുകളൂന്നി നില്‍ക്കുകയാവും വീട്ടുകാര്‍. പിന്നെ പ്രാതലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്ക്.
WEBDUNIA|


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :