അഷമിരോഹിണി ദിവസം-- രോഹിണി നക്ഷത്രത്തില്‍ -ജ-നിച്ചതുകൊണ്ട് കൃഷ്ണന്‍ എന്ന് പേരിട്ടു. എങ്കിലും കൊഞ്ചിച്ചു വിളിച്ച കുഞ്ചു എന്ന പേര് ഉറച്ചുപോവുകയാണുണ്ടായത്.
ആലിപ്പറമ്പ് പഞ്ചായത്തിലെ വാഴേങ്കടയിലായിരുന്നു കുഞ്ചു നായരുടെ ജ-ീവിതം. ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് പെരിന്തല്‍മണ്ണക്ക് പോകും വഴി തൂതപ്പുഴ ( കുന്തിപ്പുഴ) പാലം കടന്ന് തൂതയില്‍ എത്തയാല്‍ , വടക്കോട്ട് കാണുന്ന കരിങ്കല്ലത്താണി റോഡിലാണ് വാഴേങ്കട ഗ്രാമം. അവിടെ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് അടുത്തായിരുന്നു കുഞ്ചു നായരുടെ വീട്.
ചെറുപ്പത്തില്‍ തന്നെ പടിഞ്ഞാറെ വെളിക്കോട്ട് നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. രണ്ടാണ്‍ മക്കളു ണ്ടായി. ജ-നാര്‍ദ്ദനനും വിജ-യകുമാറും .പക്ഷെ ഭാര്യ നേരത്തെ മരിച്ചു. പിന്നീട് ഭാര്യയുടെ അനുജ-ത്തി ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ 7 മക്കളുണ്ട്., ശ്രീകാന്ത്( ബറോഡ), ശ്യാമളന്‍,ശ്രീവത്സന്‍ , ചന്ദ്രിക, ശോഭന, ഗിരിജ-, ഇന്ദിര എന്നിവര്‍
കഥകളി പഠിച്ച ശേഷം കുഞ്ചു നായര്‍ ബോംബേയിലും കല്‍ക്കത്തയിലുമൊക്കെയാണ് കഴിഞ്ഞത്. കഥകളിയും അല്‍പം നൃത്ത്നൃത്യങ്ങളുമൊക്കെയയി കഴിഞ്ഞു കൂടി . ആയിടക്കായിരുന്നു ആദ്യഭാര്യയുടെ മരണം.
നാടിലെത്തിയ ഷേഷം അദ്ദേഹം കോട്ടക്കലിലെ പി എസ് വി നാട്യ സംഘത്തില്‍ ചേര്‍ന്നു.1946 ജ-ൂണ്‍ മുതല് 1960 വരെ അവിടെ കഴിഞ്ഞു. അക്കാലത്ത് കലമണ്ഡലത്തിലേക്ക് വള്ളത്തോള്‍ പലവുരു കുഞ്ചു നായരെ ക്ഷണിച്ചിരുന്നു .
1960 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പാളായി അദ്ദേഹം ചുമതലയേറ്റു. 72 വരെ അവിടെ തുടരുകയും ചെയ്തു. പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ മകന്‍ വിജ-യകുമാര്‍ അതേ കസേരയില്‍ പ്രിന്‍സിപ്പാളായി സേവനമനുഷ്ഠിച്ചിരുന്നു.
പിന്നെട് 9 കൊല്ലം ചികിത്സയിലായിരുന്നു അദ്ദേഹം ഗുരുവായൂര്‍ കഥകളി ക്ളബ്ബിന്‍റെ അരങ്ങില്‍ കലാമണ്ഡലം കൃഷ്ണന്‍ നായരോടൊപ്പം സന്താന ഗോപലത്തിലെ ബ്രാഹ്മണനായി അഭിനയിക്കുമ്പോല്‍ വന്ന വിറയലായിരുന്നു തുടക്കം.പിന്നെ കോട്ടക്കലില്‍ രണ്ട് കൊല്ലം ചികിത്സയില്‍ കിടക്കേണ്ടി വന്നു. വൈദ്യമഠത്തിലായിരുന്നു തുടര്‍ന്നുള്ള ചികിത്സ . 1981 ഫിബ്രവരി 19 ന് അന്തരിച്ചു