പുരാണേതിഹാസങ്ങള്‍, വടക്കന്‍ പാ"ുകള്‍, മഹാകാവ്യങ്ങള്‍ തുടങ്ങിയവയിലൂടെ ആസ്വാദകര്‍ക്ക് പരിചിതരായ കഥാപാത്രങ്ങള്‍ നടനകലാക്ഷേത്രയുടെ നാടകങ്ങളിലൂടെ വേദികളില്‍ ചുവടുവച്ചു. ഒത്ധ കാലത്ത് കേരളത്തില്‍ പ്രചാരത്തിലിരുന്ന ബാലെയുടെ പൊളിച്ചെഴുത്തായിരുന്നു നടനകലാക്ഷേത്രയുടെ നാടകങ്ങള്‍.
ബാലെകളിലെ കഥാപാത്രങ്ങള്‍ മുദ്രകളെയായിരുന്നു ആശയസംവാദനത്തിന് പ്രധാനമായും ആശ്രയിച്ചിരുന്നത്. മുദ്രകള്‍ക്ക് പകരം സംസാരിക്കുന്ന, നൃത്തം ചെയ്യുന്ന, പാ'ുപാടുന്ന കഥാപാത്രങ്ങള്‍ ആസ്വാദക മനസ്സുകളില്‍ അതിവേഗം ഇടംകണ്ടെത്തി. ചണ്ഢാലഭിക്ഷുകിയില് തുടങ്ങിയ അശ്വമേധം മൂരപതിറ്റാണ്ടുകള്ക്കിപ്പുറം അന്‍പതാമത് നാടകത്തിന്റെ പണിപ്പുരയിലും അവസാനിക്കുില്ല.
നാടകരംഗത്ത് പിന്നെയും നിരവധി പരീക്ഷണങ്ങള്‍ വനജ നടത്തി. നടനകലാക്ഷേത്രത്തിന്റെ രംഗസജ്ജീകരണങ്ങല് ആരെയും അത്ഭുതപ്പെടുത്തു തരത്തിലുള്ളവയായിരുന്നു. കാവുകളില്‍ മാത്രം കെട്ടിയാടിയിരുന്ന തെയ്യത്തെ സിനിമാ പ്രൊജക്റ്റര്‍ ഉപയോഗിച്ച് നാടക വേദിയിലെത്തിച്ചതിന്റെ ക്രെഡിറ്റും വനജയ്ക്ക് സ്വന്തം.
കേരളത്തിന് പുറത്തും നടനകലാക്ഷേത്രത്തിന് നിരവധി വേദികള്‍ ലഭിച്ചു. ബാംഗ്ളൂര്‍, മുംബെ, പൂനെ, കോലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അന്യഭാഷക്കാര്‍ പോലും നടനകലാക്ഷേത്രമൊത്ധക്കിയ നൃത്തസംഗീത വിത്ധില് ആകൃഷ്ടരായി. ഒരേ സ്ഥലങ്ങളില്‍ ഒരേ നാടകങ്ങള്‍ തെ നിരവധി തവണ അവതരിപ്പിച്ച അനുഭവവും വനജയ്ക്കും സംഘത്തിനുമുണ്ട്.
ഒരേ ദിവസംതെ നാലും അഞ്ചും വേദികളില്‍ ബുക്കിംഗ് വപ്പോള്‍ നടനകലാക്ഷേത്രം രണ്ട് സംഘങ്ങളായും നാടകം അവതരിപ്പിച്ചു. ഒരു സംഘത്തെ വനജയും മറു സംഘത്തെ ഭര്‍ത്താവ് രവീന്ദ്രനും നയിച്ചു.
1993-ല്‍ രവീന്ദ്രന്റെ വിയോഗത്തോടെ നടനകലാക്ഷേത്രം പ്രതിസന്ധിയിലായി. കലാകാരന്മാരില് ചിലരുടെ ആത്മാര്‍ത്ഥതക്കുറവും, ശബ്ദം, വെളിച്ചം, കര്'ന്, മറ്റ് രംഗസംവിധാനങ്ങള്‍ തുടങ്ങിയവയ്ക്കുള്ള ഭാരിച്ച ചെലവും നാടകകന്പനിയെ തളര്‍ത്തി. ഉത്സവപ്പറന്പുകള് ഗാനമേളകള്‍ക്കും സിനിമാറ്റിക് ഡാന്‍സുകള്‍ക്കും വഴിമാറിയതോടെ പ്രതിസന്ധി പൂര്‍ണ്ണമായി. എങ്കിലും നടനകലയുമായി വനജ കണ്ണൂരിന്റെ കലാരംഗത്ത് ഇപ്പോഴും സജീവമാണ്.
നടനകലാരത്നം പുരസ്കാരം, 2002-ലെ കേരള സംഗീതനാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇതിനകം ടീച്ചറെ തേടിയെത്തി. പേരിനും പ്രശസ്തിയ്ക്കുമപ്പുറം ആയിരക്കണക്കായ ശിഷ്യഗണങ്ങളാണ് ടീച്ചറുടെ ഏറ്റവും വലിയ സന്പാദ്യം. അഞ്ച് പതിറ്റാണ്ട നീണ്ട ടീച്ചറുടെ നൃത്തോപാസനയ്ക്ക് ഏറ്റവുമധികം പ്രോത്സാഹനം നല്‍കുതും ഈ ശിഷ്യപരന്പര തന്നെ അതുകൊണ്ടുതെ ടീച്ചര്‍ക്ക് വിശ്രമമില്ല. അന്‍പതാമത് നാടകം അതാണ് ലക്ഷ്യം.