കല്യാണ സൗഗന്ധികത്തില്‍ ഗുരു രാമന്‍ കുട്ടി നായര്‍ ഹനുമാനായപ്പോള്‍ ഗോപിയായിരുന്നു ഭീമന്‍ കെട്ടിയത്.
ശൃംഗാരം, വീരം, കരുണം എന്നീ രസങ്ങള്‍ ആടുന്നതിലും മനോധര്‍മ്മം ആടുന്നതിലും അദ്ദേഹം അനിതര സാധാരണമായ മികവ് പ്രകടിപ്പിച്ചു. കുറച്ചു കാലം മുന്പ് ഒരു സിനിമയിലും കലാമണ്ഡലം ഗോപി വേഷമിട്ടു. ഷാജി കരുണിന്‍റെ വാനപ്രസ്ഥത്തില്‍ മോഹന്‍ ലാലിന്‍റെ ഭാര്യയുടെ അച്ഛനായ കഥകളി നടനായി വേഷമിട്ടത് അദ്ദേഹമായിരുന്നു.
പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കാലത്ത് പുഴയില്‍ ചാടി ചാവണമെന്ന് കരുതിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് കലാമണ്ഡലം ഗോപിക്ക്. നീന്തല്‍ അറിയാവുന്നതു കൊണ്ട് പുഴയില്‍ ചാടിയാലും ചാവില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഒരിക്കല്‍ ആത്മഹത്യാ ശ്രമത്തില്‍ നിന്ന് പിന്‍തിരിഞ്ഞത് എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നു.
മദ്യപാനം കലശലായത് കൊണ്ടുള്ള മഞ്ഞപ്പിത്തം മൂന്നു വര്‍ഷം മുന്പ് അദ്ദേഹത്തിന്‍റെ ജീവന്‍ എടുക്കേണ്ടതായിരുന്നു. അന്ന് തിരുവനന്തപുരത്തു കാരിയായ രൂപ എന്ന യുവതിയാണ് ചികിത്സയ്ക്ക് വേണ്ട പണം നല്‍കി അദ്ദേഹത്തെ രക്ഷപെടുത്തിയത് എന്ന് അദ്ദേഹം ഓര്‍ക്കുന്നു.