ടി.രാവുണ്ണി നായര്‍, ഗുരു രാമന്‍ കുട്ടി നായര്‍, പത്മനാഭന്‍ നായര്‍, കുമാരന്‍ നായര്‍ എന്നിവരായിരുന്നു അദ്ദേഹത്തിന്‍റെ ഗുരുനാഥന്മാര്‍. കഥകളിയിലെ എല്ലാ വേഷങ്ങളും അദ്ദേഹത്തിന് പഥ്യമാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ പച്ച വേഷമാണ് കഥകളി ഭ്രാന്തന്മര്‍ക്ക് ഇഷ്ടം.
ഭീമന്‍, അര്‍ജ്ജുനന്‍, നളന്‍ എന്നീ വേഷങ്ങള്‍ ബഹു കേമമാണ്. കഥകളിയുടെ വടക്കന്‍ ചിട്ടയുടെ ആചാര്യന്മാരില്‍ ഒരാളാണ് കലാമണ്ഡലം ഗോപി.
1958 മുതല്‍ അദ്ദേഹം കലാമണ്ഡലത്തില്‍ പഠിപ്പിക്കുകയും ചെയ്തു. കലാമണ്ഡലം ഗോപിക്ക് ഉണ്ടായിരുന്ന ഒരു പ്രധാന ദോഷം കടുത്ത മദ്യപാനം ആയിരുന്നു. അത് അദ്ദേഹത്തിന്‍റെ കലാജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയില്ലെങ്കില്‍ പോലും ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു.
2007 മേയ് 25 നായിരുന്നു കലാമണ്ഡലം ഗോപിയുടെ70 മത് പിറന്നാള്‍ ആഘോഷിച്ചത്.
ഗോപിയുടെ എഴുപതാം പിറന്നാള്‍ ഗുരുവായൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മേയ് 26, 27 തീയതികളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗോപിയേയും ഭാര്യ ചന്ദ്രികയേയും നെറ്റിപ്പട്ടം കെട്ടിയ ആനകളുടേയും പെരുവനം കുട്ടന്‍ മാരാരുടെയും കലാമണ്ഡലം പരമേശ്വരന്‍റെ പഞ്ചവാദ്യത്തോടെയുമാണ് ഹാളിലേക്ക് ആനയിച്ചത്.
ഗുരുവായൂര്‍ തന്ത്രി ചേന്നാസ് രാമന്‍ നന്പൂതിരിപ്പാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒട്ടേറെ ശിഷ്യന്മാര്‍ ഗുരുപൂജ നടത്തി. ഗുരുക്കന്മാരും സുഹൃത്തുക്കളുമായ കലാമണ്ഡലം രാമന്‍ കുട്ടി നായര്‍, കുറൂര്‍ വാസുദേവന്‍ നന്പൂതിരി, കോതച്ചിറ നാരായണന്‍ നന്പീശന്‍, കിളിമംഗലം വാസുദേവന്‍ നന്പൂതിരി, ആര്‍ട്ടിസ്റ്റ് നന്പൂതിരി എന്നിവര്‍ അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.
മന്ത്രി എം.എം ബേബിയും ഒ.എന്‍.വി.കുറുപ്പും ചടങ്ങില്‍ പങ്കെടുത്തു.