അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം

അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം
WDWD
രണ്ട് നൂറ്റാണ്ടു പഴക്കമുള്ള കുറത്തിയാട്ടമെന്ന കഥചൊല്ലിയാട്ടം ആവശ്യത്തിന് വേദികളും കലാകാരന്മാരും ആസ്വാദകരുമില്ലാതെ നാശത്തിന്‍റെ വക്കിലാണ്. തെക്കന്‍, വടക്കന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് ഈ കലാരൂപത്തിന് ഉള്ളത്.

മറ്റു പല പരമ്പരാഗത കലാരൂപങ്ങളും എന്നതുപോലെ കുറത്തിയാട്ടവും അവഗണനയിലാണ്. പുതിയ തലമുറക്ക് ഇവ പഠിച്ചെടുക്കുന്നതിലുള്ള താത്പര്യക്കുറവും, പ്രൌഢകലകള്‍ക്കു ലഭിക്കുന്ന അംഗീകാരം ലഭിക്കാത്തതും സംഗീത പ്രധാനമായ ഈ ദൃശ്യകലയുടെ അപചയത്തിന് കാരണമാക്കി.

പൊതുവായുള്ള കുറത്തി, കുറവന്‍ കഥാപാത്രങ്ങള്‍ക്കു പുറമേ നാട്ടുപ്രമാണി, വുദ്ധന്‍, കള്ളുഷാപ്പുകാരന്‍ തുടങ്ങിയ പല വേഷങ്ങള്‍ വടക്കന്‍ ശൈലിയിലുണ്ട്. തുശൂര്‍ പൂരം കാണുവാന്‍ ചെന്ന കുറത്തിയും കുറവനും തിരക്കില്‍പ്പെട്ട് വേര്‍പെടുകയും പരസ്പരം കാണാതെ ഊരുചുറ്റുകയും അവസാനം കണ്ടുമുട്ടുകയും ചെയ്യുന്നതാണ് കഥാവൃത്താന്തം.

ഇവര്‍ക്കിടയില്‍ ഉണ്ടാകുന്ന സംവാദങ്ങളാണ് രസകരമായ ഭാഗം. മദ്യപാനം, മറ്റു സാമൂഹ്യ തിന്മകള്‍ തുടങ്ങിയവക്കെതിരായ വിമര്‍ശനവും ഇതിലുണ്ടാകും. തെക്കന്‍ രീതി തികച്ചും ക്ഷേത്രകലയെന്ന രീതിയിലാണ്. ശിവപാര്‍വ്വതിമാരും, പുരാണ കഥാപാത്രങ്ങളും കഥാപാത്രങ്ങളാകുന്നു.

അതിജീവന ശ്രമത്തില്‍ കുറത്തിയാട്ടം
WDWD
ശിവപത്നിയായ പാര്‍വതിയുടെയും വിഷ്ണുപത്നിയായ മഹാലക്ഷ്മിയുടെയും സങ്കല്‍പ്പത്തിലുള്ള കുറത്തി വേഷങ്ങള്‍ രംഗത്തു വന്ന് പരസ്പരം ഭര്‍ത്താക്കന്മാരെ കുറ്റപ്പെടുത്തുകയും പതം‌പറയുകയും ചെയ്യുന്നു. ഇതിനിടെ സരസ്വതി സങ്കല്‍പ്പത്തിലുള്ള മുത്തിയമ്മ എന്ന കഥാപാത്രം വന്ന് ആ തര്‍ക്കം തീര്‍ക്കുകയും ചെയ്യുന്ന ഭാഗം തെക്കന്‍ രീതിയിലുണ്ട്.

മുന്‍ കാലങ്ങളില്‍ പുരുഷന്‍മാര്‍ തന്നെ സ്ത്രീ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും പില്‍‌ക്കാലത്ത് സ്ത്രീകളും വേദിയില്‍ എത്തി. കഥാപാത്രങ്ങള്‍ പാടുന്ന ഗാനങ്ങള്‍ പിന്നണി ഗായകന്മാര്‍ ഏറ്റുപാടുന്നു. മുദംഗം, കൈമണി, താലം തുടങ്ങിയവയാണ് പശ്ചാത്തല വാദ്യങ്ങള്‍.

വടക്കന്‍ രീതി ഏകദേശം നാമാവശേഷമായി. തെക്കന്‍ രീതി ചില ക്ഷേത്രങ്ങളില്‍ അവതരിപ്പിക്കുന്നതുകൊണ്ട് നിലനില്‍ക്കുന്നു. പരേതനായ കൂടിയാട്ട ആചാര്യന്‍ വെച്ചൂര്‍ തങ്കമണി പിള്ള കൂടിയാട്ടത്തെ ജനപ്രിയമാക്കുന്നതിന് ഭഗീരഥപ്രയത്നം തന്നെ നടത്തിയിട്ടുണ്ട്. സംസ്ഥാന -കേന്ദ്ര സംഗീതനാടക അക്കാദമികള്‍ ആദരിച്ച ഒരേയൊരു കൂടിയാട്ടം കലാകാരനും അദ്ദേഹമാണ്.

WEBDUNIA| Last Modified വെള്ളി, 18 ജൂലൈ 2008 (15:30 IST)
അദ്ദേഹത്തിന്‍റെ മകന്‍ വെച്ചൂര്‍ ഗോപി, പി ആര്‍ ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന വെച്ചൂര്‍ തങ്കമണി പിള്ള സ്മാരക ശ്രീ ലക്ഷ്മണ കലാരംഗം കൂടിയാട്ടത്തിനു പുതുജീവന്‍ നല്‍കാനുള്ള ശ്രമത്തിലാണ്. പിറവത്തിനു സമീപം മൂലക്കുളത്താണ് കലാരംഗം പ്രവര്‍ത്തിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :