കലാമണ്ഡലത്തിലെ ആദ്യത്തെ പ്രിന്‍സിപ്പാളായിരുന്നു വാഴേങ്കട. അദ്ദേഹം പക്ഷെ , കലാമണ്ഡലത്തില്‍ പഠിച്ചിട്ടില്ല.കല്ലുവഴി ഗോവിന്ദ പിഷാരടിയായിരുന്നു ആദ്യ ഗുരു.കരിയാട്ടില്‍ കോപ്പ ന്‍ നായര്‍, പട്ടിക്കാംതൊടി രവുണ്ണി മേനോന്‍ എന്നിവരുടെ കീഴിലും, വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ ചെന്നും കഥകളി അഭസിച്ചിട്ടുണ്ട്.
1969 ല്‍ കേരള സംഗീത നാടക അക്കദമി അവാര്‍ഡും , 71ല്‍ പത്മശ്രീ പുരസ്കാരവും ലഭിച്ചു. 1955ല്‍ ഒളപ്പമാണ്ണ ഇല്ലത്തുനിന്നും വീരശൃംഘലകിട്ടിയിരുന്നു .പിന്നീട് ഫാക്ടിന്‍റെ വീരശൃംഘലയും ലഭിച്ചു
ഭാവത്തെ ശരീരത്തിലേക്കു പകര്‍ത്തുന്ന അഭിനയസിദ്ധികു വേണ്ട ഭാഷ അദ്ദേഹം വികസിപ്പിച്ചെടുത്തൂ. വാഴേങ്കടയുടെ ഔചിത്യ ദര്‍ശനം കഥകളിയുടെ വികാസ പരിണാമങ്ങള്‍ക്ക് ഊര്‍ജ്ജമേകി. കഥാപാത്രങ്ങളുടെ സ്വഭാവാവിഷ്കരണത്തിലും, കഥകളിയുടെ സങ്കേതികസൗന്ദര്യത്തിലും വാഴേങ്കടയുടെ ശ്രദ്ധ പതിഞ്ഞിരുന്നു.
അതുകൊണ്ട് പുതിയൊരു കഥകളി ദര്‍ശനം വികസിപ്പിച്ചെടുാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.എന്‍ വി കൃഷ്ണവാരിയരുടെ ബുദ്ധചരിതം ചിത്രാംഗദ എന്നീ ആട്ടക്കഥകള്‍ ചിട്ടപ്പടുത്തിയതും വാഴേങ്കടയായിരുന്നു.
നല്ല വായന, പുരാണങ്ങളിലുള്ള അവഗാഹം, പൈങ്കുളം രാമചാക്യാര്‍ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരി എന്നിവരുമായുള്ള സഹവാസം എന്നിവ ഇതിന് അദ്ദേഹത്തിന് സഹായമായിത്തീരുകയും ചെയ്തു.
ആചാര്യന്‍ എന്ന നിലയ്ക്കും ഉത്തമനായ നടന്‍ എന്ന നിലയ്ക്കും വഴേങ്കടക്ക് പ്രാധാന്യമുണ്ട്. ഒട്ടേറേ ശിഷ്യന്മാരും അദ്ദേഹത്തിനുണ്ട്. .