നവരസം തൂവുന്ന അഭിനയ ചാരുത

WEBDUNIA|
കഥകളി അരങ്ങില്‍ നിന്നും നാടക അരങ്ങിലേയ്ക് ആ പ്രതിഭ വളര്‍ന്നു . ഒട്ടേറെ അമേച്ച്വര്‍ നാടകങ്ങള്‍. പിന്നിട് പ്രഫഷണല്‍ നാടകങ്ങള്‍ . മോഹിനിയാട്ടം എന്ന നാടകമാണ് രാജീവിന് ശരിയ്കും ഒരു ബ്രേയ്ക്കു നല്കിയത് . പിന്നിടങ്ങോട്ട് അവസരങ്ങള്‍ തേടി രാജീവിന് അലയേണ്ടിവന്നിട്ടില്ല .

ഗുരുസാഗരം , കുരൂരമ്മ , സുഭാഷിതം , മായ, താങ്ങ്ബര്‍ഗും നരിപ്പറ്റ രാജുവും ചേര്‍ന്ന് സംവിധാനം ചെയ്ത ദി ടെമ്പെസ്റ്റ് തുടങ്ങി ആ പ്രതിഭ ഏറ്റുവാങ്ങിയ നാടകങ്ങള്‍ നിരവധി . ദി ടെമ്പെസ്റ്റ് കണ്ട പ്രശസ്ത അഭിനേതാവ് ഭരത്ഗോപി രാജീവിന്‍റെ അഭിനയത്തെ ഏറെ പുകഴ്ത്തി . ജീവിതത്തിലെ മറക്കാനാവാത്ത അസുലഭ മുഹൂര്‍ത്തമായി രാജീവ് ആ നിമിഷം ഇന്നും മനസില്‍ സൂക്ഷിയ്കുന്നു .

ത്യശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്നും പാതിവഴിയില്‍ പഠനം ഉപേക്ഷിച്ചിറങ്ങിയ രാജീവ് കഥകളിയും അഭിനയവും ഏറെ വ്യത്യസ്തമാണെന്ന് പറയുന്നു. കഥകളിയില്‍ വ്യവസ്ഥാപിതമായ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് അവതരണം . എന്നാല്‍ നാടകത്തില്‍ അങ്ങനെയല്ല കഥാപാത്രങ്ങളുടെ വ്യത്യസ്ത സ്വഭാവങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അനുസരിച്ച് അഭിനയിയ്ക്കണം . അല്ലെങ്കില്‍ കാഴ്ച്ചക്കാര്‍ കൂവും .

അഭിനയത്തിന്‍റെ പുതിയ കവാടങ്ങല്‍ തേടുമ്പോഴും കഥകളിയെ രാജീവ് മറക്കുന്നില്ല .എല്ലാ വര്‍ഷവും കോളേജുകളിലും സ്കൂളുകളിലും കുട്ടികളില്‍ കഥകളിയിലുള്ള താല്‍പര്യം വളര്‍ത്താന്‍ ക്ളാസുകളും അവതരണവും രാജീവ് നടത്താറുണ്ട് . കഥകളി പഠനത്തിന്‍ കേന്ദ്ര സംസ്കാരിക വകുപ്പിന്‍റെ സ്കോളര്‍ഷിപ്പ് രാജീവിന് ലഭിയ്കുന്നുണ്ട് .

പുതുമയുള്ള ഒട്ടേറെ വേഷങ്ങളാണ് സംസ്ഥാന അവാര്‍ഡ് ലഭിച്ചതോടെ രാജീവിനെത്തേടി എത്തിക്കൊണ്ടിരിയ്കുന്നത് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :