ഗുരു ഗോപിനാഥിന്റെ രാമായണം ബാലെ അവതരിപ്പിക്കാത്ത സ്ഥലങള്‍ കേരളത്തില്‍ ഉണ്ടാവില്ല എന്നു പറയുന്നത് അതിശയോക്തിയല്ല.അതില്‍ ദശരഥന്റെ വേഷം കെട്ടി മരണ രംഗം അരങ്ങില്‍ അവതരിപ്പിക്കുമ്പോഴാണ് ഗുരുജി 1987 ഒക്റ്റോബര്‍ 9ന് എറണാകുളത്തെ ഫൈന്‍ ആര്‍ട്സ് ഹാളില്‍ ആഗ്രഹിച്ച മരണം വരിക്കുന്നത്.
മുഖ്യമന്ത്രി ഇ എം എസ്സിന്റെ നിര്ദ്ദേശമനുശരിച്ചാണ് ഗുരുജി രാമായണം ബാലേ രൂപകല്‍പ്പന ചെയ്യുന്നത് എന്ന് അദ്ദേഹം ആത്മകഥയില്‍ സൂചിപ്പിക്കുന്നുണ്ട്.
തികച്ചും ഹൈന്ദവമായി നൂറ്റാണ്ടുകള്‍ നിലനിന്നിരുന്ന ഭാരതീയ നടനത്തെ അതില്‍നിന്ന് മോചിപ്പിച്ചവരില്‍ പ്രധാനിയായിരുന്നു ഗുരുജി. അദ്ദേഹം നൃത്തകലക്ക് സാമൂഹികമായ മുഖം നല്കി.മതനിരപേക്ഷമായ വിഷയങ്ങളും നൃത്തത്തിനു വഴങ്ങുമെന്നു തെളിയിച്ചു.
ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാനുമായി ചേര്‍ന്ന് ഗുരു ഗോപിനാഥ് സംവിധാനം ചെയ്ത ക്രൈസ്തവ പ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശ്രീയേശുനാഥ വിജയം, മഗ്ദലനമറിയം, ദിവ്യനാദം എന്നിവ അക്കാലത്തെ ധീരമായ പരീക്ഷണങ്ങളായിരുന്നു.
file
1956ലെ കേരളപിറവിക്ക് തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ എന്നിവയുടെ ലയനം വിഷയമാക്കി ഗുരുജി തയാറാക്കിയ നൃത്തശില്‍പ്പവും ശ്രദ്ധേയമായിരുന്നു.സാമൂഹികവും ചരിത്രപരവുമായ വിഷയങ്ങളും സന്ദേശങ്ങളും കൈകാര്യം ചെയ്യുന്ന ചണ്ഡാല ഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, ഭാരതസ്തീകള് തന് ഭാവശുദ്ധി എന്നിങ്ങനെ ഒട്ടേറെ നൃത്തങ്ങള്‍ അദ്ദേഹം ഒരുക്കി.
vasanthi jayaswal
കഥകളിയില്‍ ഒരുക്കിയ മഹാഭാരതം ബാലേ ആയിരുന്നു മറ്റൊരു ധീരമായ പരീക്ഷണം.മഹാഭാരതത്തിനും നാരായണീയം, രാമായണം എന്നീ ബാലേകള്ക്കുമെല്ലാം ദക്ഷിണാമൂര്‍ത്തിയെ പോലുള്ള പ്രഗത്ഭരായിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്.
കേരളത്തിന്റെ സിനിമാ ചരിത്രത്തിലുമുന്ട് ഗുരുജിയുടെ സജീവ സാന്നിദ്ധ്യം. കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാന്‍ എത്തിയ ആദ്യത്തെ പെണ്‍കുട്ടിയെന്ന ബഹുമതിക്ക് അര്‍ഹയായ തങ്കമണിയാണ് ജീവിതപങ്കാളിയായിരുന്നത്.
മലയാളത്തിലെ മൂന്നാമത്തെ സിനിമയായ പ്രഹ്ലാദനില്‍ ഇവരിരുവരുമായിരുന്നു പ്രധാന അഭിനേതാക്കള്‍- ഹിരണ്യാസുരനും ഭാര്യ കയാതുവും. ഭാര്യാഭര്‍ത്തക്കന്മാരായി സിനിമയില്‍ അഭിനയിച്ച് ആദ്യ ദമ്പതിമാരും ഒരു പക്ഷേ ഗുരുജിയും തങ്കമണി അമ്മയും ആയിരിക്കാം.