ഗുരു ഗോപിനാഥ്- മരണം വരെ അരങ്ങില്‍

എം .എ .ബേബി, സാംസ്കാരിക വകുപ്പു മന്ത്രി

guru Gopinath and guru Gopalakrishnan As KrishNa and Arjuna in Bhagavad Gita
file
കേരളനടന

പന്ത്രണ്ട് കൊല്ലം കഥകളി പഠിക്കുകയും ആറേഴുകൊല്ലം കഥകളിയിലെ എല്ലാത്തരം വേഷങ്ങളും അരങ്ങിലവതരിപ്പിക്കുകയും ചെയ്ത ഗുരു ഗോപിനാഥ് നൃത്തരംഗത്തേക്ക് തിരിഞ്ഞത് കഥകളിക്ക് ഒരുതരത്തില്‍ നഷ്ടമായി മറ്റൊരുതരത്തില്‍ ഗുണമാവുകയും ചെയ്തു.

കഥകളി തമസ്കൃതമായിരുന്ന അക്കാലത്ത് ഗോപിനാഥും രാഗിണിദേവിയും, പിന്നീട് ഗോപിനാഥ് തങ്കമണി ട്രൂപ്പും ഇന്ത്യയൊട്ടാകെ നടത്തിയ കഥകളി നൃത്ത പ്രകടനങ്ങളാണ് കേരളത്തിലെ കഥകളിയുടെ കേളികൊട്ടു ലോകത്തിന് കേള്‍പ്പിച്ചത്.കഥകളിയെക്കുറിച്ച ഇന്ത്യയെങ്ങും അറിയുന്നതും ഒരു പരിധിവരെ അങ്ങനെ ആയിരുന്നു.

കഥകളിയെ തിരുത്തുകയോ പരിഷ്കരിക്കുകയോ ചെയ്യാതെ, അതിന്‍റെ സത്ത ഉള്‍ക്കൊണ്ട് തികച്ചും ശാസ്ത്രീയമായ നൃത്തരൂപം ഉണ്ടാക്കിയെടുത്തതാണ് ഗുരുഗോപിനാഥിന്‍റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്‌. കേരളനടനം എന്നപേരില്‍ പില്‍ക്കാലത്ത് പേരുകേട്ട ഗുരുഗോപിനാഥിന്‍റെ നൃത്തശൈലി, കഥകളിനടനമായും ഓറിയന്‍റല്‍ നൃത്തമായും മറ്റുമായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്.

കഥകളിക്കും കേരള കലകള്‍ക്കും ഒരിരുണ്ട കാലഘട്ടമുണ്ടായിരുന്നു. അതിന്‍റെ ഫലമായാണ് കലകളിയെ ഉദ്ധരിക്കാന്‍ മുകുന്ദ രാജാവിന്‍റെയും വള്ളത്തോളിന്‍റെയും നേതൃത്വത്തില്‍ കലാമണ്ഡലമുണ്ടായത്.

അവിടെ വടക്കന്‍ ചിട്ട പഠിക്കാനെത്തിയ മുതിര്‍ന്ന വിദ്യാര്‍ത്ഥി ചമ്പക്കുളത്തുകാരന്‍ ഗോപിനാഥപിള്ള എന്ന യുവാവ്, അവിടെ കഥകളിയെപറ്റി പഠിക്കാനെത്തിയ രാഗിണിദേവിയുടെ സഹനര്‍ത്തകനായി ബോംബെയ്ക്ക് പോയതോടെയാണ് സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞത്.

നേരം പുലരുവോളവും, മൂന്നു ദിവസം തുടരുന്നതുമായ , നീണ്ട കഥകളി കാണാന്‍ അനുശീലനം സിദ്ധിച്ച കഥകളി ഭ്രാന്തന്മാര്‍ മാത്രമേ ഉണ്ടാവൂ. ചെറിയ ചെറിയ പ്രകടനങ്ങളായി കഥകളി അവതരിപ്പിച്ചാല്‍ വന്‍നഗരങ്ങളില്‍ പോലും അതിനാസ്വാദകരുണ്ടാവും എന്ന ആശയം പക്ഷേ രാഗിണിദേവിയുടേതായിരുന്നു.
Guru Gopinathh and  wifeThankamani
file


ആധുനിക തീയേറ്റര്‍ സങ്കല്പത്തിനനുസൃതമായി, ഒന്നോ രണ്ടോ മണിക്കൂര്‍ നേരത്തെ ലഘുപ്രകടനങ്ങളാക്കി കഥകളിയേയും അതിലെ കഥാസന്ദര്‍ഭങ്ങളേയും മെരുക്കിയെടുക്കുകയായിരുന്നു ഗുരുഗോപിനാഥ്. ഇങ്ങനെയാണ് കഥകളിനൃത്തം എന്ന പേരിലൊരു നൃത്തശൈലി രൂപപ്പെടുന്നത്. പിന്നീടാണത് കേരള നടനം എന്ന പേരില്‍ പ്രസിദ്ധമായത്.

ഗുരു ഗോപിനാഥിന്‍റെ നൃത്ത വൈഭവം കണ്ട് മഹാകവി രബീന്ദ്രനാഥ ടാഗോര്‍ , ഇന്ത്യയിലെ നൃത്തകല മരിച്ചിട്ടില്ലെന്നും ഗോപിനാഥിനെ പോലുള്ളവരിലൂടെ അത് പുനരുജ്ജീവിക്കുകയാണെന്നും ഉത്സാഹം കൊണ്ടു.

Guru gopinath as garuDa in Santhinikethan
file
ശാന്തി നികേതനില്‍ ഗുരു ഗോപിനാഥിന്‍റെ നൃത്താവതരണം കണ്ട അവിടത്തെ വിദ്യാര്‍ഥിനിയായിരുന്ന മുന്‍ പ്രധാനമന്ത്രീ ഇന്ദിരാഗാന്ധി ജയിലിലായിരുന്ന അച്ച്ന്‍ നെഹ്രുവിനുള്ള കത്തില്‍ എഴുതി , ഇതാ ഉദയശങ്കറിനേക്കാള്‍ കേമനായൊരു ഇന്ത്യന്‍ നര്‍ത്തകന്‍!

സ്വതന്ത്ര ഇന്ത്യയില്‍ നിന്ന് സോവിയ്റ്റ് യൂണിയനിലേക്ക് ആദ്യമായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ അയച്ചപ്പോള്‍ നെഹ്രു ഗുരു ഗോപിനാഥിനെ പ്രതേകം ക്ഷണിച്ചു.അവിടത്തെ ബോള്‍ഷെവി തിയേറ്ററിലും, വിവിധ പ്രവിശ്യകളീലും ഗുരു ഗോപിനാഥ് നവരസാഭിനയവും മാനവജീവിതവും അവതരിപ്പിച്ച് കൈയടി നേടി മാധ്യമങളുടെ പ്രശംസ പിടിച്ചുപറ്റി.ഇന്ത്യന്‍ നൃത്തകലയുടെ സാവ്വലൌകീകത അങ്ങനെ രാജ്യാന്തരങ്ങളില്‍ സ്വീകാര്യമായി.
guru gopinath and Thankamani as Hanuman as Sitha
file


തന്‍റെ കാലശേഷം കേരള നടനം തനത് നൃത്തരൂപമായി വളര്‍ന്ന് എക്കാലത്തും നിലനില്‍ക്കണമെന്ന ഗുരുവിന്‍റെ ആഗ്രഹം നടന ഗ്രാമത്തിന്‍റെ രൂപീകരണത്തോടെ ഏതാണ്ട് യാഥാര്‍ത്ഥ്യമായെന്നു പറയാം. കേരള നടനം ഉള്‍പ്പെടെ കലകളുടെ പഠന പരിശീലന കേന്ദ്രമാണിപ്പോള്‍ സാംസ്‌കാരിക വകുപ്പിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന നടന ഗ്രാമം.

ഈ ശതാബ്ദി വേളയില്‍ തന്നെ ദേശീയ ഡാന്‍സ് മ്യൂസിയം സ്ഥാപിതമാകുമ്പോള്‍ വിദേശികളെ പോലും ആകര്‍ഷിക്കുന്ന ഇന്ത്യയിലെ ഒരു പ്രധാന നൃത്ത കലാ സ്ഥാപനമായി നടന ഗ്രാമം വികസിക്കും.

മഹാനായ ഈ നര്‍ത്തകന്‍റെ കലാകാരന്‍റെ ജന്മശതാബ്ദി എല്ലാ കലാസ്നേഹികളും ഒരു വര്‍ഷം ഉത്സാഹത്തോടെ കൊണ്ടാടുമെന്നാണ് എന്‍റെ വിശ്വാസം; ആഗ്രഹവും
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :