തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ തിരുച്ചിറപ്പള്ളിയില്‍ ചന്ദ്രശേഖര അയ്യരുടെയും പാര്‍വതിയമ്മാളിന്‍റെയും മകനായി രാമന്‍ ജനിച്ചു. അച്ഛന്‍ ആന്ദ്രയില്‍ ഗണിത ശാസ്ത്ര ഊര്‍ജ്ജതന്ത്ര അദ്ധ്യാപകന്‍ ആയിരുന്നു.
സി.വിയുടെ കുടുംബത്തിന്‍റെ പാരമ്പര്യവും അടിത്തറയും പാണ്ഡിത്യവും ബുദ്ധിശക്തിയും സ്നേഹം നിറഞ്ഞ അന്തരീക്ഷവും സി.വിയെ രൂപപ്പെടുത്തുന്നതില്‍ വളരെയധികം സഹായിച്ചു.
ആന്ധ്രയിലെ വിശാഖപട്ടണത്തിലെ ഹിന്ദു കോളജ് ഹൈസ്കൂളിലാണ് രാമന്‍ പത്തു വര്‍ഷം പഠിച്ചത്. ഈ സമയത്തു തന്നെ രാമന്‍റെ താത്‌പര്യം ഭൗതിക ശാസ്ത്രത്തോടായിരുന്നു. കേവലം 12 വയസ്സുള്ളപ്പോഴാണ് ഒന്നാം ക്ലാസില്‍ അദ്ദേഹം മെട്രിക്കുലേഷന്‍ പാസായത്.
പിന്നീട് ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. ഇതിനിടയില്‍ അല്‍പകാലം രാമന്‍റെ ശ്രദ്ധ ശാസ്ത്രവിഷയങ്ങളില്‍ നിന്നു മാറി മതപരമായ മേഖലയിലേക്ക് പോയി. ആനിബസന്‍റിന്‍റെ സ്വാധീനമായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍ ശാസ്ത്രരംഗത്തു നിന്ന് വളരെക്കാലം അകന്നു നില്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശാസ്ത്രപഠനങ്ങളില്‍ തന്നെ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രസിഡന്‍സി കോളജിലെ പഠനകാലത്ത് പ്രകാശത്തെക്കുറിച്ചുള്ള രാമന്‍റെ ലേഖനം ലണ്ടനിലെ ഫിലോസഫിക്കല്‍ മാഗസീനില്‍ പ്രസിദ്ധീകരിച്ചു. ഇത് അദ്ദേഹത്തിന് ലഭിച്ച ഒരു വലിയ ബഹുമതിയായിരുന്നു.
എം.എ. ഒന്നാം ക്ലാസോട പാസായതിന് ശേഷം ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഒരു സര്‍ക്കാര്‍ ജോലി അദ്ദേഹം നേടി. ഈ സമയത്ത് തന്നെ ലോകസുന്ദരാംബാളെ അദ്ദേഹം വിവാഹം കഴിച്ചു.